പോത്താനിക്കാട്: ശബരിമല-കൊടൈക്കനാല്‍ സംസ്ഥാന പാതയുടെ ഭാഗമായ തൊടുപുഴ-ഊന്നുകല്‍ റോഡില്‍ കലൂര്‍ ഹൈസ്‌കൂളിന് മുന്നില്‍ സ്ഥാപിച്ചിട്ടുള്ള ദിശാസൂചിക ബോര്‍ഡ് അപരിചിതരായ യാത്രക്കാരില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു. ഈ റോഡിന്റെ വടക്ക് ഭാഗത്തുനിന്നും വരുന്ന യാത്രക്കാരാണ് വഴിതെറ്റിപ്പോകുന്നത്. ദശാസൂചിക ബോര്‍ഡില്‍ തൊടുപുഴയ്ക്ക് കിഴക്കോട്ടും വാഴക്കുളത്തിന് പടിഞ്ഞാറോട്ടും ആരോമാര്‍ക്ക് ചെയ്തിട്ടുണ്ട്. ഈ ബോര്‍ഡ് നോക്കി വാഹനങ്ങള്‍ തൊട്ടടുത്ത കിഴക്കോട്ടുള്ള റോഡിലൂടെ പോകുമ്പോള്‍ പയ്യാവ്, പാറപ്പുഴ ഭാഗങ്ങളിലേക്കാണ് എത്തിച്ചേരുന്നത്. ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നിടത്തുനിന്ന് 70 മീറ്റര്‍ മുന്നോട്ട് പോയ ശേഷം കിഴക്കോട്ട് തിരിഞ്ഞാണ് തൊടുപുഴയിലേക്ക് പോകേണ്ടത്. യാത്രക്കാരുടെ ആശയക്കുഴപ്പം മാറ്റുന്നതിന് നിലവിലുള്ള ബോര്‍ഡ് 50 മീറ്റര്‍ തെക്കോട്ട് മാറ്റി സ്ഥാപിച്ചാല്‍ പ്രശ്‌നത്തിന് പരിഹാരമാകും. ഇക്കാര്യം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഇനിയും നടപടി സ്വീകരിക്കാത്തതില്‍ പൊതുജനങ്ങള്‍ക്ക് അമര്‍ഷമുണ്ട്.
![](https://kothamangalamnews.com/wp-content/uploads/2023/11/kothamangalamnews.png)