Connect with us

Hi, what are you looking for?

NEWS

യാത്രക്കാരന്റെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടുവെന്ന പരാതി , വട്ടം കറങ്ങിയത് ആനവണ്ടിയിലെ രാത്രി യാത്രികർ

കോതമംഗലം : യാത്രക്കാരന്റെ മൊബൈൽ ഫോൺ നഷ്ട പ്പെട്ടുവെന്ന പരാതിയിൽ പുലിവാൽ പിടിച്ചത് കെ എസ് ആർ ടി സി ബസിലെ രാത്രി യാത്രികർ. പൂജ അവധി കഴിഞ്ഞ് നിറയെ യാത്രക്കാരുമായി ഞായറാഴ്ച രാത്രി 8 മണിക്ക് എറണാകുളത്ത് നിന്ന് കോതമംഗലത്തേക്ക് പോയ കെ എൽ 15-A-0477(RSE915)എന്ന കോതമംഗലം ഡിപ്പോയിലെ ഫാസ്റ്റ് പാസ്സഞ്ചർ ബസിൽ പെരുമ്പാവൂർ വച്ചാണ് നാടകീയ രംഗങ്ങൾ നടന്നത്.ബസിലെ യാത്രക്കാരിൽ ഭൂരിഭാഗവും പൂജ അവധി കഴിഞ്ഞ് നാട്ടിൽ നിന്നും മടങ്ങിയെത്തുന്ന കോതമംഗലത്തെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളും കൂടാതെ അതിഥി തൊഴിലാളികളും. ഇവർക്ക് പുറമേ ജോലി കഴിഞ്ഞു തിരിച്ചു പോകുന്ന കെ. എസ് ആർ ടി സിയിലെ ഏതാനും ജീവനക്കാരും.പെരുമ്പാവൂർ യാത്രിനിവാസ് സ്റ്റാൻഡിൽ നിന്ന് തിക്കിലും, തിരക്കിലുംപ്പെട്ട് ബസിൽ കയറിയ യാത്രക്കാരിൽ ഒരാൾ തന്റെ ഫോൺ നഷ്ട്ടപ്പെട്ടുവെന്നും ബസ് നിർത്തണമെന്നും കണ്ടക്ടറോട് ആവശ്യപ്പെടുകയായിരുന്നു.

കണ്ടക്ടർ ബെൽ അടിച്ചതിനെ തുടർന്ന് ബസ് ഏതാനും മീറ്റർ അകലെയുള്ള എം. സി. റോഡിലെ സിഗ്നൽ ജങ്ഷന് സമീപം നിർത്തി. കണ്ടക്ടറും, പരാതിക്കാരനും ഫോൺ നഷ്ട്ടപ്പെട്ട കാര്യം യാത്രക്കാരോട് പറഞ്ഞെങ്കിലും ക്രമാതീതമായ യാത്രക്കാരുടെ തിരക്ക് മൂലം ബസിൽ ഫോൺ നഷ്ട്ടപെട്ടത് നോക്കുവാൻ സാധിച്ചില്ല. ഇതിനിടയിൽ നഷ്ടപ്പെട്ട ഫോൺ നമ്പറിൽ വിളിച്ചു നോക്കുകയും ചെയ്തു.പക്ഷെ കണ്ടെത്താൻ കഴിഞ്ഞില്ല.വീണ്ടും പരാതിക്കാരൻ ആവശ്യം പറഞ്ഞതിനാൽ പെരുമ്പാവൂർ കെ എസ് ആർ ടി സി സ്റ്റാന്റിൽ ബസ് നിർത്തിയിട്ടു. ഇതിനിടയിൽ ചില യാത്രക്കാർ , ബസിൽ കയറുകയും ചിലർ ഇറങ്ങി പോകുകയും ചെയ്തു.പരാതിക്കാരൻ കണ്ടക്ടറോട് വീണ്ടും കാര്യം പറഞ്ഞെങ്കിലും ഞാനെന്താണ് ചെയ്യണ്ടത് എന്ന് പറയുകയും, പിന്നീട് കണ്ടക്ടറും, പരാതിക്കാരനും ചേർന്ന് ഡിപ്പോ അധികൃതരെ വിവരം ധരിപ്പിക്കുകയും ചെയ്തു. ഇതിനിടയിൽ ഇതേ ബസിലെ പുറകിലെ സീറ്റിലെ യാത്രിക്കാരായ രണ്ടു സ്വകാര്യ ബസ് ജീവനക്കാർ മദ്യ ലഹരിയിൽ സദാചാര പോലീസ് ചമഞ്ഞത് സംഘർഷത്തിനു ഇടവരുത്തി. “ബസിലെ യാത്രക്കാർ ആരെങ്കിലും ഫോൺ എടുത്തിട്ടുങ്കിൽ തിരിച്ചു കൊടുക്കണമെന്നും ആരുടെയെങ്കിലും കൈയിൽ നിന്ന് കണ്ടെത്തിയാൽ ഇടിയുടെ പെരുന്നാൾ ആയിരിക്കുമെന്നും നാളെ നേരം വെളുത്താൽ പോലും എണീക്കുകയില്ലെന്നും പറഞ്ഞായിരുന്നു ഇവരുടെ അസഭ്യ മഴ”. പരാതിക്കാരനും കണക്കിന് കിട്ടി ഇവരുടെ ഈ മഴ. “നീ കയറി പരിശോധിക്കട, ഞങ്ങളുടെ സമയം കളയാതെ.

ബസിൽ നിന്ന് ഫോൺ കണ്ടു കിട്ടിയില്ലെങ്കിൽ നീ ഇടി കൊണ്ടു ചാകും എന്നു പറഞ്ഞായിരുന്നു ഈ രണ്ടു സ്വകാര്യ ബസ് ജീവനക്കാരുടെ ഭീഷണി”. ബസ് യാത്ര വൈകുന്നതിനുള്ള അമർഷവും, പകൽ മുഴുവൻ സ്വകാര്യ ബസിലെ ജോലി ചെയ്തുള്ള ക്ഷീണം തീർക്കാൻ “രണ്ടെണ്ണം അടിച്ചതും”ആണ് ഇവരെ പ്രകോപിതരാക്കിയത്. കെ. എസ് ആർ ടി സി സ്റ്റാൻഡിൽ പോലീസ് സേവനം ലഭിക്കാത്തതിനാൽ ബസ് പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലേക്ക് വിട്ടു. അവിടെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയെങ്കിലും ഫോൺ കണ്ടെത്താൻ കഴിഞ്ഞില്ല.ഇതിനിടയിൽ പോലീസ് സ്റ്റേഷന്റെ വീഡിയോയും, ഏതാനും ചിലരെ പരിശോധിക്കുന്ന വീഡിയോയും ബസിലെ യാത്രികരായ ചില വിദ്യാർത്ഥികൾ എടുത്തതും ഈ സ്വകാര്യ ബസ് ജീവനക്കാരായ രണ്ടു പേരെ ചൊടിപ്പിച്ചു . ആ വിദ്യാർത്ഥികൾക്കും കിട്ടി വയറു നിറയെ അസഭ്യ മഴ.മാന ഹാനിയും, 45 മിനിറ്റോളം പെരുമ്പാവൂരിൽ ഉണ്ടായ സമയ നഷ്ടവും തിക്കും തിരക്കും എല്ലാം കൂടി ചേർന്നപ്പോൾ ആനവണ്ടി യാത്രക്കാർ ശരിക്കും വട്ടം കറങ്ങി. ഇതിനിടയിൽ ബസ് ഓരോ സ്റ്റോപ്പിൽ നിർത്തി കണ്ടക്ടർ ആളെ ഇറക്കുമ്പോഴും ഇറങ്ങുന്നവരെ നോക്കി മദ്യ ലഹരിയിൽ ആ രണ്ട് സ്വകാര്യ ബസ് ജീവനക്കാർ പിന്നിലെ സീറ്റിൽ ഇരുന്നുകൊണ്ട് “ഫോൺ എടുത്തിട്ടുണ്ടെങ്കിൽ നാളെ തിരിച്ചുകൊടുക്കണേ യെന്ന് പരിഹസിക്കുന്നുണ്ടായിരുന്നു”. അത് കോതമംഗലം ഗവ. താലൂക്ക് ആശുപത്രിപ്പടിയിൽ അവർ ഇരുവരും ഇറങ്ങുന്നതുവരെ നീണ്ടു….

You May Also Like

NEWS

കോതമംഗലം : അമിത വേഗത്തിൽ വന്ന സ്വകാര്യ ബസ് ഇടിച്ചുണ്ടായ വാഹനാപകടത്തിൽ കോൺഗ്രസ്സ് നേതാവും കുട്ടമ്പുഴ പഞ്ചായത്ത് മുൻ പ്രസിഡന്റും, വീക്ഷണം ദിനപത്രം കവളങ്ങാട് ലേഖ കനുമായ ഊഞ്ഞാപ്പാറ ചെങ്ങാമനാട്ട് സി.ജെ എൽദോസിന്...

NEWS

കോതമംഗലം : ഹരിത കെഎസ്ആർടിസി പ്രവർത്തനത്തിന് ഭാഗമായി കെഎസ്ആർടിസി കോതമംഗലം യൂണിറ്റിൽ ഫലവർഷത്തൈ നട്ടുപിടിപ്പിക്കുന്ന മെന്റർ കെയർ ഹരിതം ഈ കോതമംഗലം പദ്ധതി ബഹുമാന്യയായ കോതമംഗലം വൈസ് ചെയർപേഴ്സൺ ശ്രീമതി സിന്ധു ഗണേഷ്...

NEWS

കോതമംഗലം: ഒന്നേകാൽ കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ. ആസാം നാഗോൺ സ്വദേശി ഫോജൽ അഹമ്മദ് (27) നെയാണ് കോതമംഗലം പോലീസ് പിടികൂടിയത്. നെല്ലിക്കുഴി പെരിയാർവാലി കനാൽ റോഡിൽ വച്ചാണ്...

NEWS

കോതമംഗലം: കോഴിപ്പിള്ളി പുതിയ പാലത്തിനും പഴയ പാലത്തിനും ഇടയില്‍ ആഴത്തിലേക്ക് കാര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. തൊടുപുഴ കളിയാര്‍ കിഴക്കേടത്തില്‍ സനീഷ് ദാസ്, കാളിയാര്‍ വട്ടംകണ്ടത്തില്‍ ഗിരീഷ് ഗോപി എന്നിവരെ പരിക്കുകളോടെ...

NEWS

കോതമംഗലം: കോതമംഗലം ടൗണിലെ റോഡുകളിൽ സീബ്രാലൈനുകൾ ഇല്ലാത്തതും വഴിവിളക്കുകൾ കത്താത്തതും കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. ദേശീയപാതയുടെ ഭാഗമായ റോഡിൽ ടാറിംഗ് നടത്തി മാസങ്ങൾ കഴിഞ്ഞിട്ടും സീബ്രാലൈനുകൾ പുനഃസ്ഥാപിച്ചിട്ടില്ല.ട്രാഫിക് സിഗ്‌നലുള്ള പി.ഒ....

NEWS

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ ഇളംബ്ര മുഹ്‌യുദ്ധീൻ ജുമാ മസ്ജിദിന് മുന്നിൽ ആലുവ – മൂന്നാർ റോഡിനോട് ചേർന്ന് അപകടാവസ്ഥയിലായ ആൽമരം മുറിച്ചു മാറ്റാൻ നടപടിയായി. 80 വർഷം പഴക്കമുള്ള പാലയും ആൽമരവും...

NEWS

കോതമംഗലം: കോതമംഗലം എം. എ. കോളേജ് റിട്ട. ഉദ്യോഗസ്ഥൻ സബ് സ്റ്റേഷൻ പടി ഇലവനാട് നഗറിൽ മാലിയിൽ എം. എ. ദാസ് (84) അന്തരിച്ചു.സംസ്കാരം തിങ്കൾ വൈകിട്ട് 3 മണിക്ക് വസതിയിലെ ശു...

NEWS

കോതമംഗലം:  ചെറുവട്ടൂർ സ്വദേശി സിപിഐയുടെ യുവ നേതാവായിട്ടുള്ള പി കെ രാജേഷ് സിപിഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗമായി തിരഞ്ഞെടുത്തു.ആലപ്പുഴയിൽ കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സമ്മേളനത്തിൽ ആണ് സംസ്ഥാന കൺട്രോൾ കമ്മീഷൻ...

NEWS

കോതമംഗലം : ആന്റി ടോർച്ചർ ലോ നടപ്പാക്കണമെന്നവാശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യപകമായി ആം ആദ്മി പാർട്ടി നടത്തിയ പ്രതിക്ഷേധത്തിന്റെ ഭാഗമായി കോതമംഗലം പോലീസ് സ്റ്റേഷന്റെ മുൻപിലും എം എൽ എ ഓഫീസിന് മുന്നിലും പ്രതിക്ഷേധ...

NEWS

  കോതമംഗലം: അഖില കേരള വായനോത്സവത്തിന്റെ കോതമംഗലം താലുക്ക്തല വായനാ മത്സരം നടന്നു. ടൗൺ യു പി സ്കൂളിൽ ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ ഒ...

NEWS

കോതമംഗലം : അഖില കേരള നീന്തൽ മത്സരം “ദി ഷാർക്ക് ചലഞ്ച് 2025” കോതമംഗലം എം എ കോളേജ് സ്വിമ്മിംഗ് പൂൾ കോംപ്ലക്സിൽ സംഘടിപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.എം...

NEWS

കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ മേഖലയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി 2,3,4 വാര്‍ഡുകള്‍ പ്രവര്‍ത്തനപരിധിയില്‍ വരുന്നതും 3-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്നതുമായ ജനകീയ ആരോഗ്യ കേന്ദ്രത്തിന് 2025-26 വാര്‍ഷിക...

error: Content is protected !!