കോതമംഗലം: മലയിന്‍കീഴില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിലെ സെഫ്റ്റിക് ടാങ്ക് മാലിന്യം സമീപ ഇടങ്ങളിലേക്ക് ഒഴുകുന്നതായി പരാതി. മലയിന്‍കീഴ് ആനകല്ല് ഭാഗത്ത് അക്വേഡിറ്റിന് സമീപത്തെ സ്വകാര്യ കെട്ടിടത്തിലാണ് അതിഥി തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്നത്. കെട്ടിടത്തിലെ സെപ്റ്റിക് ടാങ്കില്‍ നിന്നുള്ള മാലിന്യങ്ങള്‍ സമീപത്തെ കൃഷിയിടത്തിലേക്ക് ഒഴുകുകയാണ്. ഈ മാലിന്യങ്ങള്‍ ഏതാനും മിറ്റര്‍ മാത്രം അകലെയുള്ള തോട്ടിലേക്കും, തുടര്‍ന്ന് കുടിവെള്ളവിതരണത്തിനായി ആശ്രയിക്കുന്ന കോഴിപ്പിള്ളി പുഴയിലേക്കുമാണ് ഒഴുകിയെത്തുന്നത്. പുതിയ സെപ്റ്റിക് ടാങ്ക്,സമീപത്തെ പുറമ്പോക്ക് സ്ഥലത്ത് നിര്‍മ്മിക്കുന്നതിനുള്ള ശ്രമത്തിനെതിരേയും നാട്ടുകാര്‍ രംഗത്തുവന്നിട്ടുണ്ട്. ഗുരുതആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കുന്ന പ്രവര്‍ത്തികളാണ് ഇവിടെ നടക്കുന്നതെന്നാണ് ആക്ഷേപം. ഇത് അനുവദിക്കാനാകില്ലെന്ന് നാട്ടുകാര്‍ വ്യക്തമാക്കി. കക്കൂസ് മാലിന്യം ജലസ്രോതസിലേക്ക് ഒഴുക്കുന്നതിനെതിരേയും പുറമ്പോക്ക് സ്ഥലത്ത് സെപ്റ്റിക് ടാങ്ക് സ്ഥാപിക്കുന്നതിനെതിരേയും നാട്ടുകാര്‍ മുനിസിപ്പല്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. എത്രയും വേഗം നടപടിയെടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.