Connect with us

Hi, what are you looking for?

NEWS

എക്സ്പ്രസ് സർവ്വീസ് നിർത്തിയതിൽ പരാതി

കോതമംഗലം: കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും 6.30 ന് പുറപെടുന്ന കോതമംഗലം തിരുവനന്തപുരം എക്സ്പ്രസ് നിർത്തിയതിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി കോതമംഗലം മണ്ഡലം കമ്മിറ്റി പരാതി നൽകി. കഴിഞ്ഞ ഒരു മാസത്തോളം ആയി സർവീസ് നടത്തുന്നില്ല. ഈ എക്സ്പ്രസ്സ് ബസ്സ് വേറെ ഡിപ്പോയിലേക്ക് മാറ്റിയതായാണ് അറിയുന്നത്. ഹൈറേഞ്ചിൽ നിന്ന് ഉള്ളവർക്കും കോതമംഗലം നിയോജകമണ്ഡലത്തിൽ നിന്നും ഉള്ള യാത്രക്കാർക്ക് തലസ്ഥാനത്ത് സെക്രട്ടറിയേറ്റ് ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകൾക്കില്ലേക്ക് കുറഞ്ഞ സമയത്തിനുള്ളിൽ എത്തിച്ചേരുന്നതിനുള്ള ഏക ആശ്രയമായിരുന്നു.

50വർഷം മുൻപ് കോതമംഗലം എംഎൽഎ ആയിരുന്ന റ്റി എം ജേക്കബ് ആരംഭിച്ച ഈ എക്സ്പ്രസ് കോതമംഗലം ഡിപ്പോയിലേക്ക് തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്
കോതമംഗലം എ റ്റി ഒ ക്കും ട്രാൻസ്പോർട്ട് മന്ത്രിക്കും ആം ആദ്മി പാർട്ടി കോതമംഗലം മുനിസിപ്പൽ മണ്ഡലം കമ്മിറ്റി നിവേദനം നൽകി. മണ്ഡലം പ്രസിഡണ്ട് സാബു കുരിശിങ്കൽ, നിയോജമണ്ഡലം സെക്രട്ടറി വിജോയി പുളിക്കൽ , ജോൺസൺ കറുകപ്പിള്ളിൽ ,കെഎസ് ഗോപിനാഥൻ , ജോസ് മാലിക്കുടി ,കെ പി സാജു , കുഞ്ഞ് തൊമ്മൻ എന്നിവർ പ്രസംഗിച്ചു.
എക്സ്പ്രസ് സർവ്വീസ് അടിയന്തിരമായി പുനസ്ഥാപിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകി.

You May Also Like

CHUTTUVATTOM

കോതമംഗലം: മൂവാറ്റുപുഴ, കോതമംഗലം താലൂക്ക് കേന്ദ്രങ്ങള്‍, തട്ടേക്കാട് ഭൂതത്താന്‍കെട്ട് ടൂറിസ്റ്റ് കേന്ദ്രം, വിവിധ മലയോര ഗ്രാമങ്ങള്‍ തുടങ്ങിയവയെല്ലാം മദ്യ-ലഹരി മാഫിയകളുടെ പിടിയിലമര്‍ന്ന് ജനജീവിതം ദുസഹമാകുന്ന സാഹചര്യമുണ്ടായിട്ടും അധികൃതര്‍ നിഷ്‌ക്രിയത്വം പാലിക്കുകയാണെന്ന് കെസിബിസി മദ്യ-ലഹരി...

ACCIDENT

കോതമംഗലം: നെല്ലിക്കുഴി കമ്പനിപ്പടിയിലുണ്ടായ തീപിടുത്തത്തില്‍ ഏക്കര്‍ കണക്കിന് സ്ഥലം കത്തിനശിച്ചു. ആളപായമില്ല. 25 ഏക്കറോളം വരുന്ന പാറക്കുന്നിനാണ് തീപിടിച്ചത്. ജനവാസ മേഖലയിലേക്ക് തീപടര്‍ന്നില്ല. പാറമുകളില്‍ വളര്‍ന്ന് നില്‍ക്കുന്ന ഉണങ്ങിയ പുല്ലിനും വള്ളിച്ചെടികള്‍ക്കുമാണ് തീപിടിച്ചത്....

CHUTTUVATTOM

കോതമംഗലം: അറ്റകുറ്റപണി പൂര്‍ത്തിയാക്കി എംവിഐപി വലതുകര കനാല്‍ 27ന് തുറക്കും. കനാല്‍ തുറന്ന് കോതമംഗലം താലൂക്കിലെ പൈങ്ങോട്ടൂര്‍, പോത്താനിക്കാട്, പല്ലാരിമംഗലം, വാരപ്പെട്ടി പഞ്ചായത്തുകളിലെ ജലക്ഷാമം പരിഹരിക്കാനുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. കനാലിന്റെ അറ്റകുറ്റപണി...

CHUTTUVATTOM

കോതമംഗലം: പല്ലാരിമംഗലം വൈക്കം മുഹമ്മദ് ബഷീര്‍ മെമ്മോറിയല്‍ ലൈബ്രറി ആന്റ് സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ജന്മദിനാചരണവും, കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജിനുള്ള പുരസ്‌കാര സമര്‍പ്പണവും, പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കലും...

CHUTTUVATTOM

കോതമംഗലം: പൈങ്ങോട്ടൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പോത്താനിക്കാട് പോലീസ് നിയമനടപടികള്‍ ആരംഭിച്ചു. പൈങ്ങോട്ടൂര്‍ ബസ്സ്റ്റാന്റിനു സമീപം ഒരു വിദ്യാര്‍ത്ഥിയെ നാലോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ പ്രചരിച്ചിരുന്നു. ഏതാനും...

CHUTTUVATTOM

കോതമംഗലം:  2016 മുതൽ കഴിഞ്ഞ 10 വർഷത്തിനിടെ കേരളത്തിൽ തെരുവ് നായ്ക്കളുടെ കടിയേറ്റ് മരണപ്പെട്ടത് 118 പേർ. ഫാം ജനറൽ സെക്രട്ടറി സിജുമോൻ ഫ്രാൻസീസിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് വിവരങ്ങൾ ലഭിച്ചത്. ഏറ്റവും...

CHUTTUVATTOM

കോതമംഗലം: ഹരിതാഭവും, സുസ്ഥിരവുമായ ഭാവിലേക്കുള്ള ഓട്ടം എന്ന സന്ദേശവുമായി കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് അധ്യാപകരും, വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഗ്രീന്‍ മൈല്‍സ് മാരത്തണ്‍ സംഘടിപ്പിച്ചു. കോഴിപ്പിള്ളി പാര്‍ക്ക് ജങ്ഷന്‍ മുതല്‍ ടൗണ്‍ വഴി...

CHUTTUVATTOM

കോതമംഗലം :കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിൽ യാത്രക്കാർക്ക് നവ്യാനുഭവമായി ഇനി മുതൽ ലൗ ബേർഡ്സുമുണ്ടാകും. കെഎസ്ആർടിസി ആധുനിക ബസ് ടെർമിനലിന്റെ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായിട്ടാണ് ലൗ ബേർഡ്സുകളെ സജ്ജീകരിച്ചിട്ടുള്ളത്. കെഎസ്ആർടിസിയുടെ...

CHUTTUVATTOM

കോതമംഗലം: കീരംപാറ ഇടവകയില്‍ 70 വയസിനുമുകളില്‍ പ്രായമുള്ള മാതാപിതാക്കളെ ആദരിക്കുന്ന ലൈഫ് ഈസ് ബ്യൂട്ടിഫ്യുള്‍ പരിപാടി സംഘടിപ്പിച്ചു. ചടങ്ങിനു മുന്നോടിയായി മാതാപിതാക്കള്‍ കാഴ്ചയര്‍പ്പണം നടത്തി. തുടര്‍ന്ന് നടന്ന ദിവ്യബലിക്ക് ഗോരക്പുര്‍ ബിഷപ് മാര്‍...

CHUTTUVATTOM

കോതമംഗലം: പീപ്പിള്‍സ് ഫൗണ്ടേഷനും, പീസ് വാലി തണലും സംയുക്തമായി ഡീ-അഡിക്ഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ കോഡിനേറ്റര്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ മുഹമ്മദ് ഉമര്‍ അധ്യക്ഷത വഹിച്ചു....

CHUTTUVATTOM

കോതമംഗലം: മനുഷ്യര്‍ക്കിടയിലെ ജാതിമത ചിന്തകള്‍ക്കതീതമായി സ്‌നേഹവും സമാധാനവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ മാനവമൈത്രി സംഗമം 2026 സംഘടിപ്പിച്ചു. കവളങ്ങാട് പാച്ചേറ്റി സൂഫി സെന്ററില്‍ നടന്ന മാനവ മൈത്രി സംഗമം ആന്റണി ജോണ്‍ എംഎല്‍എ...

ACCIDENT

കോതമംഗലം: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലത്തിന് സമീപം തലക്കോട് ഗവ. യു പി സ്‌കൂളിന് മുന്നില്‍ വിവാഹപാര്‍ട്ടിയുമായി വന്ന ടൂറിസ്റ്റ് ബസ് കത്തി നശിച്ചു. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. വാഹനം നിറുത്തി...

error: Content is protected !!