കോതമംഗലം: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി നിരോധനാഞ്ജ നിലനിൽക്കെ താമസ സ്ഥലങ്ങളിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ ആരും ഭക്ഷണം ലഭിക്കാതെ വിശന്നിരിക്കാൻ പാടില്ല എന്ന സർക്കാർ തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തിക്കണമെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പിണ്ടിമന ഗ്രാമ പഞ്ചായത്തിലും കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആരംഭിച്ചു. പാടംമാലായിൽ മണിയേലിൽ അജിത് കുമാറിന്റെ വീട്ടിലാണ് കിച്ചൻ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
പ്രസിഡന്റ് ജെയ്സൺ ദാനിയേലിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ 65 പേർക്കാണ് ഇന്ന് ഉച്ചയ്ക്ക് ഭക്ഷണം വിതരണം ചെയ്തത് . ഇനിമുതൽ ഉച്ചയ്ക്കും, വൈകിട്ടും ഭക്ഷണം വിതരണം ചെയ്യാനാണ് തീരുമാനം. ചടങ്ങിൽ വൈസ് പ്രസിഡന്റ് സതി സുകുമാരൻ, മെമ്പർമാരായ നോബിൾ ജോസഫ്, സീതി മുഹമ്മദ് ,മോളി ജോസഫ്, ബിജു പി.നായർ, ജലജ പൗലോസ്, സിബി എൽദോസ് ,അരുൺ കുന്നത്ത്, രാമചന്ദ്രൻ ,ഹസീന അലിയാർ, ഷേർളി മർക്കോസ്, സെക്രട്ടറി മൈദീൻ, സിഡിഎസ് ചെയർപേഴ്സൻ സരള തുടങ്ങിയവർ പങ്കെടുത്തു.