കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ പോളിംഗ് മെഷ്യനുകളുടെ കമ്മീഷനിംഗ് നടത്തി.
ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ പോളിംഗ് മെഷ്യനുകളുടെ കമ്മീഷനിംഗ് ഏഴ് നിയമസഭാ നിയോജകമണ്ഡലങ്ങളിലെ കേന്ദ്രങ്ങളിലാണ് നടന്നത്.കോതമംഗലത്ത് എം.എ.കോളേജ് ഓഡിറ്റോറിയത്തിലാണ് പ്രവര്ത്തനം നടന്നത്.മെഷ്യനുകളില്‍ സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും പതിപ്പിച്ചതിനൊപ്പം കണ്‍ട്രോള്‍ യൂണിറ്റും വിവി പാറ്റ് മെഷ്യനും ഘടിപ്പിക്കുകയും ചെയ്തു.അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫിസറായ ഡിഎഫ്ഒയും മറ്റ് ഉദ്യോഗസ്ഥരും നേതൃത്വം നല്‍കി.എല്‍ഡിഎഫ് സ്ഥാനാർത്ഥി ജോയ്‌സ് ജോര്‍ജ് ആണ് ബാലറ്റിലെ ആദ്യ പേരുകാരന്‍.
രണ്ടാമത് യുഡിഎഫിന്റെ ഡീന്‍ കുര്യാക്കോസ്.ബി.എസ്.പി.യുടെ റസല്‍ ജോയി,വിടുതലൈ ചിരുത്തൈകള്‍ കച്ചിയുടെ സജി ഷാജി,എന്‍.ഡി.എ.യുടെ സംഗീത വിശ്വനാഥന്‍,സ്വതന്ത്രരരായ ജോമോന്‍ ജോണ്‍,പി.കെ.സജീവന്‍,എന്നിങ്ങനെയാണ് മൂന്നാംസ്ഥാനംമുതലുള്ള ക്രമം.സ്ഥനാര്ത്ഥികളുടെ എജന്റുമാരുടെ സാന്നിദ്ധ്യത്തിലാണ് കമ്മീഷനിംഗ് നടന്നത്.പ്രവര്‍ത്തനസജ്ജമാണെന്ന് ഉറപ്പാക്കിയ ശേഷം യന്ത്രം വീണ്ടും സ്‌ട്രോങ് റൂമിലേക്ക മാറ്റി.കോതമംഗലം മണ്ഡലത്തില്‍ 159 ബൂത്തുകളിലേക്കുള്ള മെഷ്യനുകളാണ് സജ്ജമാക്കിയത്.ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ ഏഴ് സ്ഥനാര്‍ത്ഥികളാണുള്ളത്.