കോതമംഗലം :കീരംപാറ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് തെക്കുംമ്മേൽ നിവാസികളുടെ ചിരകാല സ്വപ്നമായ തെക്കുംമ്മേൽ കളപ്പാറ റോഡിൻ്റെ ഉദ്ഘാടനം എറണാകളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഐ. എ.എസ് നിർവ്വഹിച്ചു. കീരംപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മാമച്ചൻ ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കീരംപാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബീന റോജോ, എറണാകുളം ജില്ലാ പഞ്ചായത്ത് മെമ്പർമാരായ കെ .കെ ദാനി, റാണിക്കുട്ടി ജോർജ്ജ്, കോതമംഗലം ബ്ലോക്ക് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജോമി തെക്കേക്കര, ലിസ്സി ജോസഫ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ മഞ്ജുസാബു മെമ്പർമാരായ ബേസിൽ ബേബി,ഷാൻ്റി ജോസ്, ഗോപിമുട്ടത്ത്, വി. കെ വർഗ്ഗീസ്, ആശമോൾ ജയപ്രകാശ്, ലിസ്സി ജോസ് , പൊതു പ്രവർത്തകരായ രാജു എബ്രഹാം, ജോജി സ്കറിയ ‘റോയി ഓടയ്ക്കൽ,വി ജെ മത്തായി, ഫോറസ്റ്റ് ഉദ്യോഗസ്ഥർ,പൊതുജനങ്ങൾ തുടങ്ങിവയർ പങ്കെടുത്തു.
വർഷങ്ങളായി കാനന പാതയിലൂടെ വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ ഭയന്ന് സഞ്ചരിച്ചിരുന്ന ജനങ്ങൾക്ക് ഈ റോഡ് വലിയ ആശ്വാസമായിരിക്കുകയാണ്. ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ അനുമതി ലഭിക്കാതി രുന്നതിനാൽ, പഞ്ചായത്ത് പ്രസിഡണ്ട് മാമച്ചൻ ജോസഫിൻ്റെയും വാർഡ് മെമ്പർ ബേസിൽ ബേബിയുടെയും , ജനപ്രതിനിധികളുടെയും കളക്ടറുടെയും നിരന്തരമായ ഇടപെടലുകളുടെ ഭാഗമായിട്ടാണ് ‘റോഡ് പണി പൂർത്തീകരിക്കാൻ സാധിച്ചത്. ജില്ലാ പഞ്ചായത്തിൽ നിന്നു ലഭിച്ച 10 ലക്ഷം രൂപ ഫണ്ടുപയോഗിച്ചാണ് പണികൾ നടന്നത്.