കോതമംഗലം – കോതമംഗലത്ത് കൂട്ടിൽക്കയറി കോഴികളെ ആക്രമിച്ച മൂർഖൻ പാമ്പിനെ പിടികൂടി.തങ്കളത്ത് അപ്പയ്ക്കൽ ജോർജിൻ്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് മൂർഖൻ കയറിയത്. ഫോറസ്റ്റ് ഒഫീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പാമ്പുപിടുത്ത വിദഗ്ദ്ധൻ ജുവൽ ജൂഡി ഉടനെ സ്ഥലത്തെത്തുകയായിരുന്നു.
കോഴിക്കൂടിനു മുകളിൽ വിരിച്ചിരുന്ന വലയുടെ ഉള്ളിലൊളിച്ച പാമ്പിനെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് കൈപ്പിടിയിലൊതുക്കിയത്. ഇതിനിടയിൽ രണ്ട് കോഴികൾക്ക് പാമ്പിൻ്റെ കടിയേൽക്കുകയും ചെയ്തു.
പിടികൂടിയ പാമ്പിനെ കോടനാട് RRTക്ക് കൈമാറുമെന്ന് പാമ്പിനെ പിടികൂടിയ ജുവൽ പറഞ്ഞു.
ബൈറ്റ് – ജുവൽ ജൂഡി (പാമ്പുപിടുത്ത വിദഗ്ദ്ധൻ )
