Connect with us

Hi, what are you looking for?

NEWS

വീട് ഇല്ലാതെയിരുന്ന വിലാസിനിക്ക് വീട് നിര്‍മ്മിച്ച് നല്‍കി സഹപാഠികള്‍

കോതമംഗലം :1984ലെ എസ്എസ്എല്‍സി ബാച്ചിന്റെ സ്‌കൂള്‍ ഗ്രൂപ്പ് സഹപാഠിക്ക് തുണയായി. വീട് ഇല്ലാതെയിരുന്ന വിലാസിനിക്ക് വീട് നിര്‍മ്മിച്ച് നല്‍കി സഹപാഠികള്‍ മാതൃകയായി. ഊന്നുകല്‍ എല്‍.എഫ്.എച്ച്.എസ് സ്‌കൂളിലെ 1985 എസ്എസ്എല്‍സി ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ ഒത്ത്‌ചേരുകയും വീടില്ലാത്ത തങ്ങളുടെ സഹപാഠിക്ക് വീട് നിര്‍മ്മിച്ചു നല്‍കാന്‍ തീരുമാനം എടുക്കുകയുമായിരുന്നു. സന്തോഷ് ജോസഫ് വിളായില്‍, നെല്ലിമറ്റം പുലിയന്‍പാറയില്‍ പത്ത് സെന്റ് സ്ഥലം സൗജന്യമായി വിട്ടുനല്‍കി. ഇതില്‍ അഞ്ച് സെന്റ് സ്ഥലം സഹപാഠി വിലാസിനിക്കും ബാക്കി അഞ്ച് സെന്റ് സ്ഥലം നെല്ലിക്കുഴി സെന്റ് ജോസഫ് ചര്‍ച്ച് വീടില്ലാത്ത ബിജു, രേവതി ദമ്പതികള്‍ക്ക് സൗജന്യമായി നിര്‍മ്മിക്കുന്ന വീട് നിര്‍മ്മിക്കുന്നതിനുമായാണ് സന്തോഷ് ജോസഫ് സ്ഥലം നല്‍കിയത്. തുടര്‍ന്ന് സ്‌കൂള്‍ ബാച്ച് സ്വരൂപിച്ച തുക കൊണ്ട് വിലാസിനിക്ക് 500 സ്‌ക്വയര്‍ ഫീറ്റില്‍ വാര്‍ക്ക വീട് നിര്‍മ്മിച്ചു.

പള്ളി ഇടവക പണി തീര്‍ത്ത വീടിന്റെയും വിലാസിനിയുടെ വീടിന്റെയും താക്കോല്‍ ദാന കര്‍മ്മവും വീട് വെഞ്ചരിപ്പും നടത്തി. നെല്ലിക്കുഴി സെന്റ് ജോസഫ് പള്ളി വികാരി ജയിംസ് ഐക്കരമറ്റവും കവളങ്ങാട് പുലിയന്‍പാറ പള്ളി വികാരി ജോസഫ് വട്ടക്കുഴിയും സംയുക്തമായി ഇരുവീടുകളുടെയും തിരുകര്‍മ്മങ്ങള്‍ നടത്തിയത്. താക്കോല്‍ ദാനകര്‍മ്മം സ്ഥലം സൗജന്യമായി നല്‍കിയ സന്തോഷ് ജോസഫും മാതാവ് ബ്രിജിത്ത് ജോസഫിന്റെയും നേതൃത്വത്തില്‍ കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു,വാര്‍ഡ് മെമ്പര്‍ ജലിന്‍ വര്‍ഗ്ഗീസ്, പൊതു പ്രവര്‍ത്തന്‍ മനോജ് ഗോപി, സ്‌കൂള്‍ ഗ്രൂപ്പ് കണ്‍വീനര്‍ ഡെന്നി ജോസഫ്,സെന്റ് ജോര്‍ജ്ജ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ബിജു കല്‍പ്പകശ്ശേരി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ താക്കോല്‍ കൈമാറി. വീട് നിര്‍മ്മിച്ച കോണ്‍ട്രാക്ടര്‍ ആന്റണി എലിച്ചിറ, പള്ളി നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ നിര്‍മ്മാണ കമ്മറ്റി കണ്‍വീനര്‍ ജോസഫ് ചെമ്പക്കര, സ്‌കൂള്‍ 85 എസ്എസ്എല്‍സി ബാച്ച് വിദ്യാര്‍ത്ഥികള്‍ ചടങ്ങി നിരവധി പേര്‍ പങ്കെടുത്തു

You May Also Like

NEWS

കോതമംഗലം : നെല്ലിക്കുഴി രണ്ടുമാസം മുൻപ് ചിറയിൻകീഴിൽ ഉണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആലുവ UC കോളേജ് MBA വിദ്യാർത്ഥിനി മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ഹനുമന്ത്...

NEWS

കോട്ടപ്പടി : കോട്ടപ്പടി പ്ലാച്ചേരിയിൽ കിണറിൽ വീണ കാട്ടാനയെ തുറന്നുവിടുന്നത് സംബന്ധിച്ച് പഞ്ചായത്ത് സമിതി അംഗങ്ങളുമായി ചർച്ച നടത്തിയാണ് തീരുമാനമെടുത്തത് എന്ന മലയാറ്റൂർ ഡി എഫ് ഒ യുടെ വാദം ശുദ്ധ നുണയെന്ന്...

NEWS

കോട്ടപ്പടി: കോട്ടപ്പടിയിൽ ജനവാസ മേഖലയിലെ കിണറ്റിൽ വീണ ആനയെ കയറ്റിവിട്ടതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളും, ആർ ഡി ഒ അടക്കമുള്ള സർക്കാർ ഉദ്യോഗസ്ഥന്മാരും കാണിച്ച കൊടിയ വഞ്ചനക്കെതിരെ കിഫ എറണാകുളം ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം...

NEWS

പെരുമ്പാവൂർ : കോട്ടപ്പടിയിൽ കിണറ്റിൽ വീണ ആന ജനങ്ങൾക്ക് ഭീഷണിയായി സമീപപ്രദേശത്ത് തന്നെ തുടരുന്ന അവസ്ഥ സംജാതമായത് ഗുരുതരമായ വീഴ്ചയെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ കുറ്റപ്പെടുത്തി .ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ ആനയെ മയക്കു വെടി...