ഫോറസ്റ്റ് ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു അടിവാട് യൂണിറ്റിലെ തൊഴിലാളികളാണ് മാതൃകാപരമായ പ്രവർത്തനം നടത്തിയത്. തങ്ങളുടെ ഒരു ദിവസത്തെ അധ്വാനത്തിന്റെ മുഴുവൻ വേതനവും (14865 രൂപ) ദുരിതമനുഭവിക്കുന്ന വയനാട്ടിലെ സഹോദരങ്ങളെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. എംഎൽഎ ആന്റണി ജോൺ യൂണിയൻ സെക്രട്ടറി പി സി അനിൽകുമാറിൽനിന്നും തുക ഏറ്റുവാങ്ങി. സിപിഐഎം ലോക്കൽ സെക്രട്ടറി എം എം ബക്കർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് എന്നിവർ പ്രസംഗിച്ചു.
