കോതമംഗലം: സിഐടിയു യൂണിയൻ ഏരിയ നേതാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. കോതമംഗലം ഗ്യാസ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) ഏരിയ സെക്രട്ടറി
പിണ്ടിമന മുത്തംകുഴി മുട്ടത്ത്പാറ എം എസ് നിധിൻ (37) നെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ
പിണ്ടിമന മുത്തംകുഴി പുന്നൂർപ്പിള്ളി വീട്ടിൽ പി എൽദോസ് (41) നെയാണ് വ്യാഴാഴ്ച കോതമംഗലം പൊലിസ് അറസ്റ്റു ചെയ്തുത് . ബുധനാഴ്ച രാത്രി മദ്യലഹരിയിലായിരുന്ന പ്രതി നിധിനെ കത്തി കൊണ്ട് കുത്തുകയായിരുന്നു. കുത്തേറ്റ നിധിനെ ഗുരുതര പരിക്കുകളാടെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിരവധി കേസിൽ പ്രതിയായ എൽദോസിനെ കോതമംഗലം കോടതി റിമാൻ്റ് ചെയ്തു.
