കോതമംഗലം: കീരംപാറ ഓട്ടോ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ സി ഐ റ്റി യു വിൻ്റെ നേതൃത്വത്തിൽ വർഷങ്ങളായി നടത്തി വരുന്ന ഓണഫണ്ട് ശേഖരണത്തിൻ്റെ ഭാഗമായി ഈ വർഷം ഏറ്റവും കൂടുതൽ ഫണ്ട് നിക്ഷേപിച്ച രാജൻ പി വി യ്ക്ക് ഓണഫണ്ടും ഓണക്കോടിയും നല്കി ആൻ്റണി ജോൺ എം എൽ എ വിതരണോദ്ഘാടനം നിർവ്വഹിച്ചു. രണ്ടാമതായി ഏറ്റവും കൂടുതൽ തുക നിക്ഷേപിച്ച കീരംപാറയിലെ ഹോമിയോ ഡോക്ടർ ബിജി ബി നായർക്ക് എം എൽ എ നേരിട്ടെത്തി ഫണ്ട് കൈമാറി. തദവസരത്തിൽ യൂണിയൻ പ്രസിഡൻ്റ് ഇ പി രഘു,സെക്രട്ടറി ജോർജ് പോൾ, സി പി ഐ എം കോതമംഗലം ഏരിയ കമ്മിറ്റി അംഗം സാബു വർഗ്ഗീസ്സ്,ജോസ് എൻ വി,എൽദോസ് കാവാട്ട് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
