പോത്താനിക്കാട് : ജര്‍മനിയില്‍ നടന്ന ലോക ഡ്വാര്‍ഫ് ഗയിംസില്‍ 4 സ്വര്‍ണ്ണ മെഡലും, 1 വെള്ളി മെഡലും നേടിയ സിനി സെബാസ്റ്റ്യന് പൗരാവലിയുടെ നേതൃത്വത്തില്‍ ജന്മനാട്ടില്‍ സ്വീകരണം നല്‍കും. ആഗസ്റ്റ് 15ന് വൈകുന്നേരം നാലിന് വണ്ണപ്പുറത്ത് സ്വീകരണം നല്‍കുന്നതിന് വിപുലമായ ആഘോഷ കമ്മിറ്റി രൂപീകരിച്ചു. ഫാ. ആന്‍റണി ഓവേലില്‍ (രക്ഷാധികാരി), ഷിന്‍ സ് സെബാസ്റ്റ്യന്‍ (കണ്‍വീനര്‍), ബാബു മാത്യു കുമ്പളന്താനം (പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍), പൈങ്ങോട്ടൂര്‍, വണ്ണപ്പുറം പഞ്ചായത്ത്പ്രസിഡന്‍റുമാര്‍, വാര്‍ഡമെമ്പര്‍മാര്‍ , ജനപ്രതിനിധികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ അടങ്ങുന്ന 101 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചിട്ടുള്ളത്.
ഫോട്ടോ- ജര്‍മനിയില്‍ നടന്ന ലോക ഡ്വാര്‍ഫ് ഗയിംസില്‍ 4 സ്വര്‍ണ്ണ മെഡലും, 1 വെള്ളി മെഡലും നേടിയ സിനി സെബാസ്റ്റ്യന്.
