Connect with us

Hi, what are you looking for?

AUTOMOBILE

വിമാനത്തിന്റെ എഞ്ചിനിൽ അധികൃതർ അപകട സാഹചര്യം കൃത്രിമമായി സൃഷ്ടിച്ചു; സിയാലിൽ മോക്ഡ്രിൽ തൃപ്തികരം.

നെടുമ്പാശ്ശേരി : അടിയന്തര ഘട്ടങ്ങളിൽ വിമാനത്താവളത്തിന്റെ ദുരന്തനിവാരണ കാര്യക്ഷമതയും സുരക്ഷാ നടപടികളും ഉറപ്പുവരുത്താൻ ചൊവ്വാഴ്ച കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ (സിയാൽ ) സമ്പൂർണ്ണ അടിയന്തര മോക്ക് ഡ്രിൽ വിജയകരമായി നടത്തി. രണ്ട് വർഷത്തിലൊരിക്കൽ, വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഒരു വിമാനാപകടത്തിന് സമാനമായ ഒരു സാഹചര്യം കൃത്രിമമായി സൃഷ്ടിക്കുന്നതതാണ് സമ്പൂർണ്ണ മോക്ക് ട്രയൽ നടത്തുന്നത് . വിമാനത്താവളത്തിലെ എല്ലാ സുരക്ഷാ പങ്കാളികളുടെയും ഏകോപനത്തിലൂടെയും വിവിധ എയർലൈനുകൾ, ഇന്ത്യൻ നാവികസേന, കോസ്റ്റ് ഗാർഡ്, ജില്ലാ ഭരണകൂടം, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, നിരവധി ആശുപത്രികൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിശീലനം നടത്തിയത്.


ആൽഫ എയർവേയ്സിന്റെ ‘എ.ഡി.-567’ വിമാനത്തിന്റെ എഞ്ചിനിൽ അധികൃതർ അപകട സാഹചര്യം കൃത്രിമമായി സൃഷ്ടിച്ചു. ഇൻഡിഗോ എയർലൈൻസ് ആണ് മോക്ഡ്രില്ലിനായി വിമാനം നൽകിയത്. 15 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം ടേക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പ്, ഉച്ചയ്ക്ക് 2.15 ന്, രണ്ടാമത്തെ എൻജിനിൽ തീപ്പിടിത്തമുണ്ടായതായി ക്യാപ്റ്റൻ, എയർ ട്രാഫിക് കൺട്രോൾ ടവറിനെ അറിയിച്ചു. തുടർന്ന് വിമാനത്താവളത്തിൽ ഫുൾ സ്‌കെയിൽ എമർജൻസി പ്രഖ്യാപിച്ചുഎയർപോർട്ട് റെസ്‌ക്യൂ ആൻഡ് ഫയർ ഫൈറ്റിംഗ് സർവീസ് ( എ.ആർ.എഫ്.എഫ്.) സെക്കന്റുകൾക്കുളളിൽത്തന്നെ അവരുടെ നൂതന അഗ്‌നിശമന ഉപകരണങ്ങളും അഗ്‌നിശമന ഉപകരണങ്ങളുമായി വിമാനത്തിലേക്ക് കുതിച്ചു. മിനിറ്റുകൾക്കുള്ളിൽ ഇന്ത്യൻ കോസ്റ്റ്ഗാർഡിന്റെ ഹെലികോപ്റ്റർ വിമാനത്താവളത്തിലെത്തി.

എയർപോർട്ട് ഡയറക്ടർ എ. സി. കെ നായരുടെ നേതൃത്വത്തിൽ മൊബൈൽ കമാൻഡ് കൺട്രോൾ സ്ഥാപിച്ചിച്ചു . അസിസ്റ്റന്റ് കമാൻഡന്റ് പ്രേം എം.ജെ.യുടെ അനേതൃത്വത്തിലുള്ള സി.ഐ.എസ്.എഫ് ആണ് സുരക്ഷാ ചുമതല ഏറ്റെടുത്തുത്തത് . എമർജൻസി കൺട്രോൾ റൂം, അസംബ്ലി ഏരിയ, സർവൈവേഴ്‌സ് റിസപ്ഷൻ ഏരിയ, മീഡിയ സെന്റർ എന്നിവയും കമാൻഡ് പോസ്റ്റിന്റെ നിർദ്ദേശപ്രകാരം രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സജ്ജമാക്കി. 3.30 ന് രക്ഷാദൗത്യം അവസാനിച്ചതായി പ്രഖ്യാപിച്ചു. മോക്ക് ഡ്രില്ലിന് ശേഷം വിശദമായ അവലോകനം നടത്തി രക്ഷാപ്രവർത്തനങ്ങളിൽ വിമാനത്താവളത്തിന്റെ കാര്യക്ഷമത വിലയിരുത്തിയതായി എയർപോർട്ട് ഡയറക്ടർ എ സി കെ നായർ അറിയിച്ചു. സങ്കീർണമായ മോക് ഡ്രിൽ മികവോടെ നടത്തിയതിന് വിവിധ ഏജൻസികളേയും ഉദ്യോഗസ്ഥരേയും സിയാൽ മാനേജിങ് ഡയറക്ടർ സുഹാസ് ഐഎഎസ് അഭിനന്ദിച്ചു. കൊച്ചി വിമാനത്താവളം അടിയന്തിര സാഹചര്യം നേരിടാൻ സജ്ജമാണെന്ന് മോക്ഡ്രിൽ തെളിയിച്ചതായി അദ്ദേഹം വ്യക്തമാക്കി.


ഡെപ്യൂട്ടി കളക്ടർ വൃന്ദാ ദേവി, സിയാൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ എ.എം.ഷബീർ, എയർപോർട്ട് സ് അതോററ്റി ഓഫ് ഇന്ത്യ ജോ.ജനറൽ മാനേജർ കല പി.നായർ, ഇൻഡിഗോ മാനേജർ റോബി ജോൺ എന്നിവർ നിരീക്ഷകരായി പങ്കെടുത്തു. സിയാൽ എമർജൻസി ടാസ്‌ക് ഫോഴ്‌സ്, സിയാൽ എയർലൈൻസ് കോ-ഓഡിനേഷൻ കമ്മറ്റി, കേരള പോലീസ്, കേരള ഫയർഫോഴ്‌സ്, ബിപിസിഎൽ, സെലിബി, ബി ഡബ്യു എഫ് എസ് , എറണാകുളം മെഡിക്കൽ ട്രസ്റ്റ്,ലിറ്റിൽ ഫ്‌ലവർ ഹോസ്പിറ്റൽ അങ്കമാലി എന്നിവ ഉൾപ്പെടെയുള്ള ആശുപത്രികൾ മോക്ക് ഡ്രില്ലിൽ പങ്കെടുത്തു.

buy windows 10 enterprise

You May Also Like