കോതമംഗലം : കോതമംഗലം കെഎസ്ആർടിസി യൂണിറ്റിൽ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ ബേബി പൗലോസ്, മുൻസിപ്പൽ കൗൺസിലർമാരായ ഭാനുമതി ടീച്ചർ, അഡ്വക്കേറ്റ് ഷിബു കുര്യാക്കോസ്, അനൂപ് ജോർജ്, അരുൺ പി ബോബൻ, കോതമംഗലം എസ് ബി ഐ ശാഖാ മാനേജർ കെ പി ജലീൽ, അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ നിജാമുദീൻ ജെ,ജനറൽ കൺട്രോൾ ഇൻസ്പെക്ടർ അനസ് ഇബ്രാഹിം, സൂപ്രണ്ട് ബിജി ജോസ്, രാജീവ് എൻ ആർ, ജയ്സൺ ജോസഫ്, അരവിന്ദ്, എന്നിവർ പങ്കെടുത്തു



























































