Connect with us

Hi, what are you looking for?

NEWS

കുട്ടികൾ മാതൃകയായി:വയനാടിന് കൈത്താങ്ങായി പിണ്ടിമന ടി വി ജെ എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ

കോതമംഗലം : കുട്ടികൾ മാതൃകയായി.വയനാടിന് കൈത്താങ്ങായി പിണ്ടിമന ടി വി ജെ എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ .ദുരന്ത ഭൂമിയിൽ പകച്ചു നിൽക്കുന്ന വയനാടൻ മക്കൾക്കായി വിദ്യാർത്ഥികൾ സമാഹരിച്ച ആദ്യഘട്ടം തുകയായ 35881 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് നൽകുന്നതിനായി സ്കൂൾ മാനേജർ ബേസിൽ വർഗീസ് ആന്റണി ജോൺ എം എൽ എയ്ക്ക് കൈമാറി.

പിണ്ടിമന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജെസ്സി സാജു ,സെൻറ് ജോൺസ് ചർച്ച് വികാരി റവ.ഫാ ജോർജ് ചെരിയേക്കുടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസി ജോസഫ് ,വാർഡ് മെമ്പർമാരായ വിൽസൺ കൊച്ചുപറമ്പിൽ ,ലത ഷാജി ,പി റ്റി എ പ്രസിഡൻറ് ബിനോയ് തറമറ്റം, പി ടി എ എക്സിക്യൂട്ടീവ് മെമ്പർ സണ്ണി പോൾ, ബെസി ഷിബു ,സ്കൂൾ ബോർഡ് മെമ്പർമാരായ എ .ഒ വർഗീസ് ,എൽദോസ് കഴുതക്കോട്ട്, പ്രിൻസിപ്പൽ ഇൻ ചാർജ് സോബിൻ എം പി , ഹെഡ്മിസ്ട്രസ് നീത എന്നിവർ സംസാരിച്ചു.

You May Also Like

NEWS

കോതമംഗലം: കോതമംഗലത്തെ ബാറില്‍ പണമിടപാടിനെ ചൊല്ലി ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഒളിവിലായിരുന്ന മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലായി. സംഭവത്തില്‍ ഇനിയും മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി....

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ – മാമലക്കണ്ടം പ്രദേശങ്ങളിലെ 492 പട്ടയ അപേക്ഷകൾക്ക് അംഗീകാരം.ഇന്ന് ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയ അപേക്ഷകൾ അംഗീകരിച്ചത്. താലൂക്കിലെ വിവിധ വില്ലേജുകളിലായി 5000 ത്തിലേറെ...

ACCIDENT

കോതമംഗലം: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലത്തിന് സമീപം തലക്കോട് വില്ലാഞ്ചിറയില്‍ തടി കയറ്റിവന്ന ലോറി രാത്രി റോഡിലേക്ക് മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു. തലക്കോട് വില്ലാഞ്ചിറ വലയിയ ഇറക്കത്തിന് സമീപത്ത് ബുധനാഴ്ച രാത്രി 7.30...

NEWS

പെരുമ്പാവൂർ : പെരുമ്പാവൂർ നഗരസഭയിലെ പതിനാലാം വാർഡിൽ ഉൾപ്പെടുന്ന ഇരിങ്ങോൾ കാവിന്റെ മുൻവശത്തുള്ള പെരിയാർ വാലി ബ്രാഞ്ച്‌ കനാൽ റോഡിന്റെ നിർമ്മാണ പ്രവർത്തികൾക്ക് തുടക്കമായി. എംഎൽഎയുടെ 2024 – 25 സാമ്പത്തിക വർഷത്തെ...

error: Content is protected !!