Connect with us

Hi, what are you looking for?

NEWS

വാരപ്പെട്ടി ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ അടുക്കള പച്ചക്കറി തോട്ടത്തില്‍ കുട്ടിക്കര്‍ഷകര്‍ വിളവെടുത്തു

കോതമംഗലം:- വാരപ്പെട്ടി ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ അടുക്കള പച്ചക്കറി തോട്ടത്തില്‍ കുട്ടിക്കര്‍ഷകര്‍ വിളവെടുത്തു. വിത്തു നടീല്‍ മുതല്‍ വിളവെടുപ്പു വരെയുള്ള ഒരോ ഘട്ടങ്ങളിലും കുട്ടികളുടെ സജീവ സാന്നിധ്യത്തോടെയാണ് സ്‌കൂളില്‍ ജൈവ പച്ചക്കറി കൃഷി നടത്തിയത്. പീച്ചിങ്ങ, പയര്‍, വെണ്ട, തക്കാളി, ഇഞ്ചി, മഞ്ഞള്‍, കോവല്‍, വാഴ, ഫലവൃക്ഷങ്ങള്‍ എന്നിവയാണ് സ്‌കൂള്‍ വളപ്പില്‍ കൃഷിയിറക്കിയിരിക്കുന്നത്.വെള്ളം കോരി നനച്ച് വളര്‍ത്തി പാകമായ പച്ചക്കറികള്‍ വിളവെടുക്കാനും കുട്ടികള്‍ തന്നെ ആവേശത്തോടെ മുന്നിലുണ്ടായിരുന്നു. പറിച്ചെടുക്കുന്ന വിഷരഹിത പച്ചക്കറികള്‍ സ്‌കൂളിലെ ഉച്ചഭക്ഷത്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്.

സ്‌കൂളില്‍ നടന്ന വിളവെടുപ്പ് മഹോത്സവം വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെചന്ദ്രശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പ്രിയ സന്തോഷ് അധ്യക്ഷ വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ എം സെയ്ദ്,വാരപ്പെട്ടി കൃഷി ഓഫീസര്‍ സൗമ്യ സണ്ണി, ബിന്‍സി ജോണ്‍, സുഭാഷ് ഇ. എ, ബിനി തോമസ്, ബിജോ കെ കെ തുടങ്ങിയവര്‍ പങ്കെടുത്തു.പഞ്ചായത്തിന്റെ ജൈവ കൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായാണ് വാരപ്പെട്ടി സ്‌കൂളില്‍ കൃഷി ആരംഭിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് PK ചന്ദ്രശേഖരന്‍ നായര്‍ പറഞ്ഞു. പഠനത്തിന്റെ ഭാഗമായി പച്ചക്കറി കൃഷിയുടെ ഒരോ ഘട്ടങ്ങളിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കിയാണ് മുന്നോട്ടു പോയതെന്ന് സ്‌കൂള്‍ HM ബിജോ K K പറഞ്ഞു.കൃഷിയുടെ വിളവെടുപ്പില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് വിദ്യാര്‍ത്ഥി അദ്വൈത് പറഞ്ഞു.

 

You May Also Like

CHUTTUVATTOM

കോതമംഗലം :എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോൺ ക്ഷേത്രങ്ങൾ സന്ദർശിച്ചു.ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തിലും, തിരുവാരപ്പെട്ടി മഹാദേവ ക്ഷേത്രത്തിലുമാണ് സന്ദർശനം നടത്തിയത്. 5 ദിവസകാലം നീണ്ടുനിൽക്കുന്ന 13-)മത് പ്രതിഷ്ഠ മഹോത്സവമാണ് ദേവഗിരി...

CHUTTUVATTOM

കോതമംഗലം : റംസാൻ ദിനത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോൺ വിവിധ മുസ്ലിം പള്ളികൾ സന്ദർശിച്ചു. രാവിലെ പെരുന്നാൾ നമസ്കാരത്തിന് ശേഷം നെല്ലിക്കുഴി കമ്പനിപ്പടി നെല്ലിക്കുന്നത്ത് മുഹ്‌യുദ്ധീൻ ജുമാ മസ്ജിദിലും...

CHUTTUVATTOM

കീരംപാറ: നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു. കീരംപാറ, തട്ടേക്കാട്, കൂരുകുളം ഭാഗത്ത് ചെമ്പുകോട്ടുകുടി വീട്ടിൽ മനോജ് കുര്യക്കോസ് (33) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ്...

CHUTTUVATTOM

കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ ഇടവക ദേവാലയമായ സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിലും ഈശോ അച്ഛന്റെയും, ഫാ.ജോർജ് മുണ്ടയ്ക്കലിന്റെയും, പൂർവീകരുടെയും കല്ലറകളിലും എത്തി പ്രാർത്ഥിച്ചു....

CHUTTUVATTOM

കോതമംഗലം: നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ...

CHUTTUVATTOM

കോതമംഗലം: യു കെയിലെ ഹിപ്-ഹോപ്പ് നൃത്തരംഗത്ത് നിറ സാന്നിധ്യമായി മലയാളി വിദ്യാർഥി. നർത്തകനും കൊറിയോഗ്രാഫറും ക്രിയേറ്റീവ് ഡയറക്ടറുമായ കോതമംഗലം ഇരുമലപ്പടി കൊച്ചുവീട്ടിൽ അജിത്ത് ഷാജി (27) 2023-ലാണ്  വിദ്യാർഥിയായി യുണൈറ്റഡ് കിംഗ്ഡത്തിൽ എത്തിയത്....

CHUTTUVATTOM

കോതമംഗലം: വടാട്ടുപാറയില്‍ കുടിവെള്ളക്ഷാമം രൂക്ഷം. ഇതേത്തുടര്‍ന്ന് പഞ്ചായത്തംഗങ്ങളും പൊതുപ്രവര്‍ത്തകരും കോതമംഗലത്ത് വാട്ടര്‍ അതോറിട്ടി ഓഫീസിലെത്തി പ്രതിഷേധിച്ചു. ചക്കിമേട്, ദാമോദരന്‍കുന്ന്, മീരാന്‍സിറ്റി, റോക്ക് ജംഗ്ഷന്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം അതിരൂക്ഷമായിട്ടുള്ളത്. പ്രാഥമികാവശ്യങ്ങള്‍ക്കുപോലുമുള്ള വെള്ളം വീടുകളില്‍...

CHUTTUVATTOM

കോതമംഗലം: കോതമംഗലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണിന് അഭിവാദ്യം അര്‍പ്പിച്ച് നഗരത്തില്‍ എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി നടത്തിയ റോഡ് ഷോ ആവേശം വിതറി. പത്ത് വര്‍ഷംകൊണ്ട് കോതമംഗലത്ത് വന്‍ വികസനപദ്ധതികള്‍ നടപ്പാക്കി നേട്ടങ്ങളുടെ...

CHUTTUVATTOM

കോതമംഗലം :കുറ്റിലഞ്ഞിയിൽ പുതിയ ആംബുലൻസ് സർവീസ് പ്രവർത്തനം ആരംഭിച്ചു.കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് സർവീസ് ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. ടി എം മീതിയൻ...

CHUTTUVATTOM

കോതമംഗലം :നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിൽ നാലാം വാർഡിലെ പൂവത്ത് റോഡിൻ്റെ ഉദ് ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവഹിച്ചു.പഞ്ചായത്തിന്റെ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 8 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ടാണ്...

CHUTTUVATTOM

കോതമംഗലം :തങ്കളം – കോഴിപ്പിള്ളി ബൈപാസ് ആദ്യ റീച്ചിൽ റോഡ് ലൈറ്റനിംഗ് സിസ്റ്റം നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.   4.5 കോടി രൂപ ചിലവഴിച്ച് നിർമ്മാണം...

NEWS

കോതമംഗലം: യുഡിഎഫ് ജില്ലാ ചെയർമാൻ ഷിബു തെക്കുംപുറം പങ്കെടുത്ത  വടാട്ടുപാറയിലെ യോഗം കയ്യാങ്കളിയിൽ അവസാനിച്ചു . പരിക്കേറ്റ പ്രവർത്തകരെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

error: Content is protected !!