കോതമംഗലം : ചേലാട് കള്ളാട് ചെങ്ങമനാട് സാറാമ്മ ഏലിയാസ് വധം, അന്വേഷണം ക്രൈംബ്രാഞ്ചിന് .
ജില്ലയിലെ എല്ലാ ക്രൈം സ്ക്വാഡുകളെയും ,മികച്ച കുറ്റന്വേഷകരെയും ഉൾപ്പെടുത്തി 30 അംഗ ടീം നാലായി തിരിഞ്ഞു വിവിധ മേഖലകളിൽ അന്വേഷണം ഊർജിതമാക്കിയിട്ടും പ്രതിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ലോക്കൽ പൊലീസിൽ നിന്നും ക്രൈം ബ്രാഞ്ച് കേസ് എറ്റെടുക്കുന്നത്.
ആൻ്റണി ജോൺ എംഎൽഎ
കേസന്വേഷണം ഊർജ്ജിതമാക്കണമെന്നും, ക്രൈംബ്രാഞ്ചിന് അന്വേഷണ ചുമതല നൽകണമെന്ന് നിയമസഭയിൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ലോക്കൽ പൊലിസ് വെള്ളിയാഴ്ച കേസ് ഡയറി കളമശ്ശേരി ക്രൈംബ്രാഞ്ച്
ഓഫീസിന് കൈമാറി . ഡിവൈഎസ്പി റിജോ പി ജോസഫിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.ക്രൈംബ്രാഞ്ച് എറണാകുളം എസ്പി ബിജിമോൻ ജോർജ്, ഇടുക്കി ക്രൈംബ്രാഞ്ച് എസ്പി ബിജു കെ സ്റ്റീഫൻ, ഡിവൈഎസ്പി റിജോ പി ജോസഫ്, ഡിവൈഎസ്പി അഗസ്റ്റിൻ മാത്യു, ഇൻസ്പെക്ടർ സാംസൺ, എസ്ഐ എം എം ഷമീർ, പുതിയ കോതമംഗലം സിഐ ബിജോയ് പി.ടി.എന്നിവർ അടങ്ങുന്ന സംഘംസാറമ്മയുടെ വസതിയിൽ എത്തി വിവരങ്ങൾ ശേഖരിച്ചുേ


























































