Connect with us

Hi, what are you looking for?

NEWS

ചേലമലയിൽ കാട്ടാനക്കൂട്ടം വാഴ കൃഷി ഉൾപ്പെടെയുള്ള കാർഷിക വിളകൾ നശിപ്പിച്ചു

കോതമംഗലം: പുന്നേക്കാടിനു സമീപം ചേലമലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി കാർഷികവിളകൾ നശിപ്പിച്ചു. ഒറവലകുടിയിൽ പൗലോസിന്റെ പുരയിടം പാട്ടത്തിനെടുത്ത് കാണിയാട്ട് ബാബുകൃഷി ചെയ്തിരുന്ന ഏത്തവാഴകൾ ചവിട്ടി ഒടിച്ചു. പുത്തയത്ത് ഏലിയാസിന്റെ പുരയിടത്തിലെത്തിയ ആനക്കൂട്ടം വാഴയും കമുകും തെങ്ങും നശിപ്പിച്ചു. ഒരുഇടവേളയ്ക്ക് ശേഷമാണ് മേഖലയിൽ വീണ്ടും ആനകളുടെ ഭീഷണി ഉണ്ടായത്.

കഴിഞ്ഞവർഷവും ഇതേ കൃഷി യിടത്തിൽ കാട്ടാനകൾ എത്തി വാഴ നശിപ്പിച്ചിരുന്നു.പിന്നീടുള്ള രാത്രികളെല്ലാം കൃഷിക്കാർ കാവലിരുന്നാണ് ആനക്കൂട്ടത്തെ തുരത്തിയത്. പുന്നേക്കാട് – തട്ടേക്കാട് റൂട്ടിലെ യാത്രക്കാരും കാട്ടാനശല്യം നേരിടുന്നു. പുന്നേക്കാട് ചേലമലയോട് ചേർന്നുള്ള കളപ്പാറ ഭാഗത്താണ് ആന ശല്യം ഉണ്ടാകുന്നത്. തട്ടേക്കാട് പക്ഷി സങ്കേതം ഉൾപ്പെടുന്ന കൂട്ടിക്കൽ ഭാഗത്ത് നിന്നും പെരിയാർ കടന്നാണ് ചേലമലയിലേക്ക് ആനകളെത്തുന്നത്. പുന്നേക്കാട് -തട്ടേക്കാട് റൂട്ടിലെ യാത്രക്കാർക്കും കാട്ടാന ഭീഷണിയാണ്. ആനകൾ റോഡിന് കുറുകെ കടക്കുന്നതാണ് പ്രശ്നം. നിരവധി യാത്രക്കാർക്ക് അപകടങ്ങ ളും ആളപായങ്ങളും ഈ ഭാഗത്ത് സംഭവിച്ചിട്ടുണ്ട്.

You May Also Like

NEWS

കോതമംഗലം : 21-ാം മത് റവന്യൂ ജില്ലാ കായിക മേളക്ക് കൊടിയിറങ്ങുമ്പോൾ രുചികരമായ നോൺ വെജിറ്റേറിയൻ ഭക്ഷണം ആസ്വദിച്ച് സംതൃപ്തിയോടെ കായിക കേരള തലസ്ഥാനത്തുനിന്നും പ്രതിഭകൾ മടങ്ങി.മൂന്നു ദിനങ്ങളിൽ ആയി നോൺ വെജിറ്റേറിയൻ...

NEWS

കോതമംഗലം: എറണാകുളം റവന്യു ജില്ലാ സ്കൂൾ കായികമേള സമാപിച്ചു. സമാപന സമ്മേളനം കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജോസ്...

NEWS

കോതമംഗലം:  ഇന്ദിരാ ഗാന്ധി കോളേജിലെ KSU യൂണിറ്റ് പ്രസിഡൻ്റിനെ കഴിഞ്ഞ ദിവസം രാത്രിയിൽ ഇന്ദിരാ ഗാന്ധി കോളേജ് ജംഗ്ഷനിൽ വച്ച് CPIM,DYFI, SFI ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് UDF നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ...

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

error: Content is protected !!