കോതമംഗലം : വർഷങ്ങളായി മുടങ്ങി കിടക്കുന്ന ചേലട് അന്താരാഷ്ട സ്റ്റേഡിയത്തിന്റെ നിർമ്മാണം അടിയന്തിരമയി പൂർത്തികരിക്കാത്തതിൽ പ്രതിഷേധിച്ച് ശക്തമായ പ്രക്ഷോഭം ആരംഭിക്കാൻ ആം ആദ്മി പാർട്ടി പിണ്ടിമന പഞ്ചായത്ത് കമ്മിറ്റി. വർക്ഷങ്ങളായി മാറിമാറി വരുന്ന സർക്കാരുകൾ സ്റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തിയാക്കാതെ ജനങ്ങളെ കബളിപ്പിക്കുകയാണ്. കായിക കേരളത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന കോതമംഗലത്ത് നിന്ന് നിരവധി കായിക പ്രതിഭകളെ വാർത്തെടുക്കാൻ മർ അത്താനേഷ്യസ് കോളേജ്, സെന്റ് ജോർജ്, മാർ ബേസിൽ ഹയർ സെക്കന്ററി സകൂളുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. പഞ്ചായത്തിൽ മുൻനിരയിലുള്ള സർക്കാർ പോളിടെക്നിക്ക്, ദന്തൽ കോളേജ് തുടങ്ങിയ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്ള ചേലാട് ഈ സ്റ്റേഡിയം പൂർത്തിയാക്കിയാൽ പഞ്ചായത്തിന്റെ മാത്രമല്ല കോതമംഗലത്തിന്റെ തന്നെ വികസന കുതിപ്പിന് വേഗതയേറുമെന്ന് പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം ജോൺസൻ കറുകപ്പിള്ളിൽ പറഞ്ഞു. പഞ്ചയത്ത് തിരഞ്ഞെടുപ്പിന് മുന്നൊരുക്കമായി ചേർന്ന ആം ആദ്മി പാർട്ടി പിണ്ടിമന പഞ്ചായത്ത് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരത്തെടുക്കപ്പെട്ടവർ സ്റ്റേഡിയത്തിന്റെ ഉത്ഘാട മാമാങ്കം മാത്രം നടത്താതെ കായിക മാമാങ്കത്തന് തിരിതെളിയിക്കാൻ അവസരം ഒരുക്കണം . ജനപ്രതിനിധികൾ വികസനത്തിൻറെ പേര് പറയുകയും സ്റ്റേഡിയത്തിൻറെ നിർമ്മാണം പൂർത്തിയാക്കാതിരിക്കുകയും ചെയ്യുന്നത് പിണ്ടിമനയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സ്റ്റേഡിയത്തിൻ്റ നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി പാർട്ടി മുന്നോട്ട് പോകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.നിർമ്മാണ പരാജയം മൂലം പൂർത്തിയാകാതെ കിടക്കുന്ന സ്റ്റേഡിയം സാമൂഹ്യവിരുദ്ധരുടെ ഇടത്താവളമായി മാറുന്നതായിയോഗത്തിൽ അധ്യക്ഷത വഹിച്ച AAP പഞ്ചായത്ത്പ്രസിഡന്റ് ശ്രീ കെ.എസ് ഗോപിനാഥൻ പറഞ്ഞു. സെക്രട്ടി സജിതോമസ് ,ഷോജി കണ്ണമ്പുഴ, ബെന്നി പുതുക്കിൽ, ജോസഫ് ചെങ്കര, യാക്കോബ് പിണ്ടിമന, വർഗ്ഗീസ് കഴുതക്കോട്ടിൽ എന്നിവരും പങ്കെടുത്തു.