Connect with us

Hi, what are you looking for?

EDITORS CHOICE

ശുചികരണ പ്രവർത്തനങ്ങൾ നടത്തി യുവാക്കൾ നാടിന് മാതൃകയായി.

കോതമംഗലം: വർഷങ്ങളായി കാട് കേറി കിടക്കുന്ന പെരിയാർവാലി കനാലിൻ്റ പാർശ്വ ഭാഗം ഒരു കൂട്ടം ചെറുപ്പക്കാരുടെ ശ്രമഫലമായി ശുചികരിച്ചു. ചെമ്മിൻ കുത്ത് കനാൽ പാലം മുതൽ നാടോടിപ്പാലം വരെയുള്ള ഭാഗമാണ് കാടുകൾ വെട്ടി ശുചികരണ പ്രവർത്തനങ്ങൾ നടത്തിയത്. കഴിഞ്ഞ ദിവസം ഈ പ്രദേശത്തുള്ള ഒരു വീട്ടിലെ കുളത്തിൽ നിന്ന് മലമ്പാമ്പിനെ പിടികൂടിയിരുന്നു. കൂടാതെ കാട് കേറി കിടക്കുന്നതുമൂലം കോഴി വേയ്സ്റ്റ് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പുറമേ നിന്ന് കൊണ്ടുവന്നു ആളുകൾ നിക്ഷേപിക്കുന്നത് പതിവാണ്. ഇതു പരിഹരിക്കുന്നതിനും പരിസര പ്രദേശങ്ങൾ വൃത്തിയായി കിടക്കുന്നതിനും വേണ്ടിയാണ് യുവാക്കളുടെ ഈ ശ്രമം. അനിഷ് തങ്കപ്പൻ പോക്കാട്ട് ,ബൈജു പി.രാമൻ, വർഗിസ്കുട്ടി തച്ചമറ്റം എന്നിവർ ശുചികരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.

You May Also Like

error: Content is protected !!