കോതമംഗലം : കോതമംഗലം ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയ നിർമ്മാണവുമായി ബന്ധപ്പെട്ട് നെൽവയൽ തണ്ണീർത്തട നിയമത്തിൽ ഇളവ് നൽകുന്നത് കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പരിഗണിച്ചു വരുന്നതായി മന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി സഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ ഇളവ് നൽകുന്ന നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന ആന്റണി ജോൺ എം എൽ എ യുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കായിക കേരളത്തിന്റെ തലസ്ഥാനമായ കോതമംഗലത്തിന്റെ സ്വപ്ന പദ്ധതിയായ ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണം ആരംഭിക്കുന്നതിന് തടസമായുള്ള കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിൽ ഇളവ് നൽകുന്ന നടപടി വേഗത്തിൽ പൂർത്തീകരിക്കണമെന്ന് എം എൽ എ ആവിശ്യപ്പെട്ടു.കോതമംഗലം ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം പദ്ധതിക്കായി നെല്‍വയല്‍ പരിവര്‍ത്തനപ്പെടുത്തുന്നതിന് 2008-ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ വകുപ്പ് (5) പ്രകാരം പിണ്ടിമന പഞ്ചായത്ത് പ്രാദേശിക നിരീക്ഷണ സമിതി കണ്‍വീനര്‍ സമര്‍പ്പിച്ച ശുപാര്‍ശ, സംസ്ഥാനതല സമിതി കണ്‍വീനര്‍ കൂടിയായ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുമ്പാകെ NCA2/228/2023-AGRI നമ്പര്‍ ഫയല്‍ ആയി പരിഗണനയിലിരിക്കുന്നതും നടപടി സ്വീകരിച്ചു വരുന്നതുമാണ്.
എറണാകുളം ജില്ലയില്‍ പിണ്ടിമന ഗ്രാമപഞ്ചായത്തില്‍ പിണ്ടിമന വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 591/2-1-2, 592/7-4, 592/7-5, 592/8-1, 592/8-1-2, 592/8-2-10-3, 592/8-2-10-4, 592/8-2- 2, 601/1-2-10-7, 591/2-2-5, 592/8-2-10-2-2-ല്‍ ഉള്‍പ്പെട്ട 69.27 ആര്‍സ് നിലം പൊതു ആവശ്യത്തിന് പരിവര്‍ത്തനപ്പെടുത്തി സ്റ്റേഡിയം നിര്‍മ്മിക്കുന്നതിനായി പിണ്ടിമന ഗ്രാമപഞ്ചായത്ത് സെക്രട്ടറി കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരം ഫോം നമ്പര്‍ 2-ല്‍ സമര്‍പ്പിച്ച അപേക്ഷയും, അതോടൊപ്പമുള്ള പ്രാദേശികതല നിരീക്ഷണ സമിതിയുടെ ശിപാര്‍ശ സഹിതം സര്‍ക്കാരില്‍ ലഭ്യമായിരുന്നു. ടി വിഷയം കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ വകുപ്പ് 8 പ്രകാരം രൂപീകൃതമായ സംസ്ഥാനതല സമിതി 06.10.2023-ല്‍ പരിശോധിക്കുകയും സംസ്ഥാന സമിതിയിലെ വിദഗ്ധ അംഗം എറണാകുളം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ സാന്നിധ്യത്തില്‍ സ്ഥലം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും, ആയത് അടുത്ത സമിതി യോഗത്തില്‍ പരിശോധിക്കുവാനും തീരുമാനിക്കുകയുമുണ്ടായി.ടി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സമിതിയിലെ വിദഗ്ധ അംഗം സ്ഥലം പരിശോധിക്കുകയും റിപ്പോര്‍ട്ട് ലഭ്യമാക്കിയിട്ടുള്ളതുമാണ്. ടി റിപ്പോര്‍ട്ടില്‍ സ്റ്റേഡിയം നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഏജന്‍സിയായ M/S KITCO , Ernakulam -ല്‍ നിന്നും സ്റ്റേഡിയം നിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്ന സ്ഥലത്തിനടുത്ത് കൂടി ഒഴുകുന്ന തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിന് പിണ്ടിമന ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
റിപ്പോര്‍ട്ട് ലഭ്യമാകുന്ന മുറയ്ക്ക് പ്രസ്തുത വിവരങ്ങള്‍ പരിശോധിച്ച്,നിയമ പ്രകാരം ആവശ്യമായ തുടര്‍നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചു.