കോതമംഗലം : ചാത്തമറ്റത്ത് കൂട്ടിൽക്കയറി കോഴികളെ വിഴുങ്ങിയ മലമ്പാമ്പിനെ ഇന്ന് വനപാലകരുടെ നേതൃത്വത്തിൽ പിടികൂടി. ചാത്തമറ്റo പള്ളിക്കവലയിൽ വിനോദ് എന്നയാളുടെ കോഴി കൂട്ടിൽ കയറിയ മലമ്പാമ്പിനെയാണ് പിടികൂടിയത്. ചാത്തമറ്റം സെക്ഷൻ ഫോറസ്റ്റർ അജയ് ഘോഷിന്റെ നിർദേശത്തെ തുടർന്ന് വനപാലകരായ കെ.കെ വിനോദ്, കെ.എ ഷമീർ എന്നിവരോടൊപ്പം പാമ്പുപിടുത്ത വിദഗ്ദ്ധൻ സി.കെ വർഗ്ഗീസ് എത്തിയാണ് പാമ്പിനെ പിടികൂടിയത്. അവരെത്തുമ്പോഴേക്കും പാമ്പ് രണ്ട് കോഴികളെ വിഴുങ്ങിയിരുന്നു. പിടികൂടിയ ആൺ വർഗത്തിൽപ്പെട്ട പാമ്പിനെ ഉൾവനത്തിൽ തുറന്നു വിട്ടു.
