Connect with us

Hi, what are you looking for?

AGRICULTURE

പാർട്ടി പറഞ്ഞു, ചന്ദ്രബോസ് അനുസരിച്ചു: ഒരേക്കർ കൃഷിയിടത്തിൽ പച്ചക്കറികളുടെ വൻ വസന്തം.

കോതമംഗലം :പാർടി പറഞ്ഞു ,ചന്ദ്രബോസ് അനുസരിച്ചു, ഒരേക്കർ കൃഷിയിടത്തിൽ പച്ചക്കറികളുടെ വൻ വസന്തം.
സഖാക്കൾ ജൈവകൃഷി നടത്തണമെന്ന സിപിഐ എം നേതൃത്വത്തിന്റെ ആഹ്വാനം അതേപടി ഏറ്റെടുത്ത് വൈവിധ്യമാർന്ന ജൈവ കൃഷിയിൽ വീരഗാഥ രചിക്കുകയാണ് ഈ കർഷകൻ. എല്ലാ പച്ചക്കറി ഇനങ്ങളും നെല്ലിക്കുഴിയിലെ വീടിനോട് ചേർന്ന കൃഷിയിടത്തിൽ കാണാം.പയറും, പാവലും പടവലവും, മുളകും, കോളിഫ്ളവും കാബേജും മത്തനും, കുമ്പളവും, തുടങ്ങിയ 15 ഓളം വരുന്ന എല്ലാ ഇനം പച്ചക്കറികളും ഇവിടെ സുലഭമായി വളരുന്നു.

പണിക്കാരെ കൂട്ടാതെ, കീടനാശിനികൾ ഒഴിവാക്കി സ്വന്തമായി കൃഷി ചെയ്ത് ശുദ്ധമായ പച്ചക്കറി ഉത്പാദനത്തിൽ മാതൃകയാകുകയാണ് ഈ കർഷകൻ. കെ ജി ചന്ദ്ര ബോസ് ഡിവൈഎഫ്ഐ യുടെ മുൻ ജില്ലാ ജോയിൻ്റ് സെക്രട്ടറിയും സി പി ഐ എമ്മിന്റെ കോതമംഗലം ഏരിയ കമ്മിറ്റി അംഗവുമാണ്.
കൃഷിത്തോട്ടത്തിലെ വിളവെടുപ്പ് ഉത്സവം കർഷക സംഘം സംസ്ഥാന ട്രഷററും ,കേരള ബാങ്ക് ചെയർമാനുമായ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം എ മുഹമ്മദ്, പഞ്ചായത്തംഗം ടി എം അബ്ദുൾ അസീസ്, സിപിഐ ഏരിയ കമ്മിറ്റി അംഗങ്ങളായ സഹിർ കോട്ടപ്പറമ്പിൽ , കെ പി ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...