കോതമംഗലം: കവളങ്ങാട് സീനായ് മോർ യൂഹാനോൻ മാംദോന യാക്കോബായ സുറിയാനി പള്ളിയിൽ 100 – മത് ശിലാസ്ഥാപന പെരുന്നാളിനു കൊടിയേറ്റി. താഴത്തെ കുരിശു പള്ളിയിൽ മേഖലാ മെത്രാപ്പോലീത്ത അഭി.ഏലിയാസ് മോർ യൂലിയോസ് തിരുമേനി വി.കുർബ്ബാന അർപ്പിച്ചു. തുടർന്ന് താഴത്തെ കുരിശിലും, പള്ളിയിലുംഅഭി: ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്തായുടെ മഹനീയ സാന്നിധ്യത്തിൽ വികാരി ഫാ.ബേബി മംഗലത്ത് കൊടിയേറ്റി.
ഇന്നു രാവിലെ 7.15 നു പ്രഭാത പ്രാർത്ഥന 8 നു വി: കുർബ്ബാന റവ.ഫാ.ബാബു വർഗീസ് പാലപ്പിള്ളി, വൈകിട്ട് 6.15 നു സന്ധ്യാ പ്രാർത്ഥന, പ്രസംഗം, മുവാറ്റുപുഴ മേഖല അഭി.മാത്യൂസ് മോർ അന്തീമോസ് തിരുമനസുകൊണ്ട്. തുടർന്ന് പ്രദക്ഷണം കവളങ്ങാട് മോർ ഗ്രീഗോറിയോസ് ചാപ്പലിലേക്ക്.
16-11-25 ഞായർ രാവിലെ 7 – നു പ്രഭാത പ്രാർത്ഥന 8 നു വി: മൂന്നിന്മേൽ കുർബ്ബാന മൈലാപ്പൂർ ഭദ്രാസന മെത്രാപ്പോലീത്ത അഭി.ഐസക്മാർ ഒസ്താത്തിയോസ് തിരുമേനിയുടെമുഖ്യ കാർമ്മികത്വത്തിൽ. തുടർന്ന് സ്ലീബ എഴുന്നുള്ളിപ്പ്, പ്ര ദിക്ഷണം മോർ ബസേലിയോസ് ചാപ്പലിലേക്ക്,തുടർന്ന് ആശീർവാദം, നേർച്ച സ ദൃ എന്നികാര്യ പരിപാടി കളോടു കൂടി പെരുന്നാൾ സമാപിക്കും.
1925-ൽ സ്ഥാപിതമായ ഈ പള്ളി100- മത് വാർഷികത്തിന്റെ ഭാഗമായി ജീവകാരുണൃ പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഭവന നിർമ്മാണം, വിവാഹ സഹായം, ചികിൽസാ സഹായം, ഡയാലിസിസ് കൂപ്പൺ വിതരണം എന്നീ സേവന പ്രവർത്തനങ്ങൾ നടത്തി വരുന്നു.
പള്ളിയുടെ കീഴിൽ സെന്റ് ജോൺസ് ലോവർ പ്രൈമറി,ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ എന്നിവ, സെന്റ് ജോൺസ് ഓഡിറ്റോറിയം എന്നിവ പ്രവർത്തിക്കുന്നു.
ശതാബ്ദിയുടെ സമാപനമായ ജനുവരി 7-നു ശ്രേഷ്ട കാതോലിക്ക അഭി: ബസ്സേലിയോസ് ജോസഫ് തിരുമനസിന്റെ മുഖ്യ കാർമ്മികത്വത്തിൽ വി.കുർബ്ബാന അർപ്പിക്കും.
തുടർന്ന് വിവിധ രാഷ്ട്രീയ,സാംസ്കാരിക നേതാക്കൾ പങ്കെടുക്കുന്ന സമാപന സമ്മേളനം നടത്തും.
ട്രസ്റ്റിമാരായ വർഗിസ് പുന്നേലിൽ, എൽദോസ് കുര്യാക്കോസ് മാനേജിംഗ് കമ്മറ്റി അംഗങ്ങൾ പങ്കെടുത്തു.



























































