Connect with us

Hi, what are you looking for?

NEWS

കത്തോലിക്കാ കോണ്‍ഗ്രസ് അതിജീവന യാത്ര നാളെ കോതമംഗലത്ത്

കോതമംഗലം: കാർഷിക മേഖലയിലെ പ്രശ്നങ്ങളും സാമൂഹിക സാമുദായിക ആവശ്യങ്ങളും ഉന്നയിച്ചുകൊണ്ട് കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന അതിജീവനയാത്ര – 2023 നാളെ (ഞായറാഴ്ച) കോതമംഗലം രൂപതയിൽ. മുവാറ്റുപുഴ, തൊടുപുഴ, കോതമംഗലം എന്നിവിടങ്ങളിൽ സ്വികരണം നൽകും. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി പ്രസിഡൻറ് അഡ്വ. ബിജു പറയന്നിലം ജാഥാ ക്യാപ്റ്റനായുള്ള അതിജീവന യാത്രയ്ക്ക് നാളെ 12.30 ന് മൂവാറ്റുപുഴയിലും, ഉച്ചക്ക് 2.30 ന് തൊടുപുഴയിലും, വൈകുന്നേരം 5 ന് കോതമംഗലത്തുമാണ് രൂപത സമിതി സ്വീകരണങ്ങൾ.

ഉച്ചക്ക് 12ന് മൂവാറ്റുപുഴ ആരക്കുഴ ജംഗ്ഷനിൽ നൽകുന്ന സ്വികരണം കോതമംഗലം രൂപത വികാരി ജനറാൾ മോൺ. ഫ്രാൻസിസ് കീരംപാറ ഉദ്ഘാടനം ചെയ്യും. ഫാ. കുര്യാക്കോസ് കൊടകല്ലിൽ, ഫാ. ജോൺ മുണ്ടക്കൽ, ഫാ. ജോസഫ് കുഴികണ്ണിയിൽ, ഫാ. മാത്യുസ് മാളിയേക്കൽ, ഫാ. ജെയിംസ് വരാരപ്പള്ളി, റവ. ഡോ. ആൻറണി പുത്തൻകുളം, ഐപ്പച്ചൻ തടിക്കാട്ട്, അഡ്വ. ജോസ് ഇലഞ്ഞിക്കൽ, അഡ്വ. പോൾ ജോസഫ്, ചാക്കോ വിളയപ്പിള്ളി, ജെയിംസ് പീറ്റർ മാതേക്കൽ, അഡ്വ. തമ്പി പിട്ടാപ്പിള്ളി, ജോസ് കൊട്ടുപ്പിള്ളി, ജോസ് പാലക്കുഴി, റൂബി തോമസ്, ജോസ് പറമ്പൻ, ജെയിംസ് തെക്കേൽ, സിജോ മഞ്ചേരിൽ, മാത്യു കുരുക്കൂർ, ജോജോ വടക്കൻവീട്ടിൽ, രാജേഷ് പടന്നമാക്കൽ, ജോസ് പൊട്ടമ്പുഴ, ജോസ് കുര്യാക്കോസ്, സിനി പൂനാട്ട് എന്നിവർ പ്രസംഗിക്കും.ആരക്കുഴ, മൂവാറ്റുപുഴ, വാഴക്കുളം, മൈലക്കൊമ്പ്, പൈങ്ങോട്ടൂർ എന്നീ ഫൊറോന സമിതികൾ സമ്മേളനത്തിൽ പങ്കെടുക്കും.

2.30 ന് തൊടുപുഴ ഗാന്ധി സ്ക്വയറിൽ നടത്തുന്ന സ്വികരണം ബിഷപ്പ് എമരിതൂസ് മാർ ജോർജ് പുന്നക്കോട്ടിൽ ഉദ്ഘാടനം ചെയ്യും. റവ. ഡോ. സ്റ്റാൻലി കുന്നേൽ, റവ. ഡോ. ജോർജ് താനത്തുപറമ്പിൽ, റവ. ഡോ. സ്റ്റാൻലി പുൽപറയിൽ, ഫാ. മാത്യു കോണിക്കൽ, ഫാ. ജോസഫ് മുണ്ടുനട, കെ എം മത്തച്ചൻ, റോജോ വടക്കേൽ, സില്‍വി ടോം, ജോർജ് പാലപറമ്പിൽ, ഡേവിഡ് കുന്നംകോട്ട്, ജോർജ് മുപ്പറ്റയിൽ, അഡ്വ. ഷാജു, ഗർവാസീസ് റാത്തപള്ളി, ബിനോയി കുര്യനാട്, മെജോ കുളപ്പുറത്ത്, ജോൺ തയ്യിൽ, ജോസ് അറുകാലിൽ, എന്നിവർ പ്രസംഗിക്കും. തൊടുപുഴ, മാറിക, മുതലക്കോടം, കരിമണ്ണൂർ, കാളിയാർ എന്നീ ഫൊറോന സമിതികൾ സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കും.

വൈകുന്നേരം അഞ്ചിന് കോതമംഗലം ചെറിയപള്ളിത്താഴത്ത് നടത്തുന്ന രൂപതാതല സമാപന സ്വീകരണ സമ്മേളനം രൂപത വികാരി ജനറാൾ മോൺ. ഡോ. പയസ് മലേക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്യും.രൂപത പ്രസിഡന്റ് ജോസ് പുതിയ ട അദ്ധ്യക്ഷത വഹിക്കും.റവ. ഡോ. തോമസ് ചെറുപറമ്പിൽ, ഫാ. ജേക്കബ് തലാപ്പിള്ളി, റവ. ഡോ. തോമസ് പറയിടം, ഫാ.മാത്യം അത്തിക്കൽ, ഫാ. ഇമ്മാനുവൽ കുന്നംകുളത്ത്, രൂപതാ ട്രഷറർ ജോയി പോൾ, സീന സാജു മുണ്ടക്കൽ, അഡ്വ. വി. യു. ചാക്കോ, ബേബിച്ചൻ നിധീരിക്കൽ, മോൻസി മങ്ങാട്ട്, ആൻറണി പാലക്കുഴി, ഷൈജു ഇഞ്ചക്കൽ, തോമസ് മലേക്കുടി, സണ്ണി കടൂത്താഴെ, അലോഷ്യസ് അറയ്ക്കൽ, ജിജി പുളിക്കൽ, ജോർജ് മങ്ങാട്ട്, പ്രൊഫ. ജോർജ് കുര്യാക്കോസ്, ജോജി സ്കറിയ എന്നിവർ പ്രസംഗിക്കും. കോതമംഗലം, ഊന്നുകൽ, കുറുപ്പംപടി, വെളിയേച്ചാൽ എന്നീ ഫൊറോനാ സമിതികളുടെ സഹകരണത്തിലാണ് സ്വീകരണം ക്രമീകരിച്ചിട്ടുള്ളത്.
സ്വീകരണ സമ്മേളനങ്ങളിൽ രാഷ്ടീയ, സാമുദായിക, സാംസ്കാരിക മേഖലയിലുള്ള നേതാക്കൾ ജാഥാ ക്യാപ്റ്റന് ഹാരാർപ്പണം ചെയ്ത് ഐക്യദാർഡ്യം പ്രഖ്യാപിക്കും.

റബർ, നാളികേരം, നെല്ല്, പൈനാപ്പിൾ, കൊക്കോ തുടങ്ങിയ കാർഷിക ഉൽപ്പന്നങ്ങൾക്ക് മതിയായ വില ഉറപ്പാക്കുക,വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം ഉടൻ കണ്ടെത്തുക. വന്യമൃഗ ആക്രമണത്തിൽ ജീവനും സ്വത്തും നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം അടിയന്തിരമായി നൽകുക,ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പാക്കുക,പട്ടയ വിതരണത്തിലെ തടസ്സങ്ങൾ പരിഹരിക്കുക,കാർഷിക കടങ്ങൾ എഴുതിത്തള്ളുക,മൂവാറ്റുപുഴയിലെയും കോതമംഗലത്തെയും ബൈപ്പാസുകൾ അടിയന്തിരമായി പൂർത്തിയാക്കുക,ആലുവ-മൂന്നാർ രാജപാത സഞ്ചാര യോഗ്യമാക്കി തുറന്നു കൊടുക്കുക,സാമൂഹ്യ പെൻഷനുകൾ മുടക്കം കൂടാതെ വിതരണം ചെയ്യുക,സഭയെയും സഭാചിഹ്നങ്ങളെയും വിവിധ മാധ്യമങ്ങളിലൂടെ അവഹേളിക്കുന്നതിന് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുക,ജനദ്രോഹ നികുതികളും ഫീസുകളും പിൻവലിക്കുക എന്നിവയാണ് അതിജീവന യാത്രയിൽ ഉയർത്തുന്ന പ്രധാന ആവശ്യങ്ങൾ.

You May Also Like

CHUTTUVATTOM

പോത്താനിക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് 26 വർഷം കഠിനതടവും 50000 രൂപ പിഴയും വിധിച്ചു. ഏനാനല്ലൂർ സിദ്ധൻപടി ചെന്നിരിക്കൽ സജി (59) യെയാണ് ശിക്ഷിച്ചത്. പോക്സോ കേസുകൾ വിചാരണ...

CHUTTUVATTOM

കോതമംഗലം: സഹകരണ ബാങ്കിലെ ജോലി തിരക്കിനിടയിലും കൃഷിയില്‍ നൂറു മേനി വിളയിച്ച് പുതുപ്പാടി സ്വദേശി ലൈജു പൗലോസ്. പാട്ടത്തിന് എടുത്ത ഭൂമിയില്‍ വിവിധയിനം ബഡ് പ്ലാവുകള്‍ നട്ടുപിടിപ്പിച്ച് വിളവെടുത്ത് മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍...

CHUTTUVATTOM

കോതമംഗലം: അടിവാട് ഗോള്‍ഡന്‍ യംഗ്‌സ് ക്ലബ് സംഘടിപ്പിച്ച വി.എം മുഹമ്മദ് ഷാഫി വാച്ചാക്കല്‍ മെമ്മോറിയല്‍ 28-ാമത് ഫ്‌ലഡ്‌ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. വിദേശ താരങ്ങളുടെയും, സന്തോഷ്...

CHUTTUVATTOM

കോതമംഗലം: ചെറുപുഷ്പ മിഷന്‍ ലീഗ് സീനിയേഴ്‌സ് നേതൃസംഗമം മൂവാറ്റുപുഴ നിര്‍മ്മല കോളേജില്‍ നടന്നു. മിഷന്‍ ലീഗ് സ്ഥാപക നേതാവായ പി.സി അംബ്രാഹം പല്ലാട്ടുകുന്നേല്‍ (കുഞ്ഞേട്ടന്‍) പുരസ്‌കാരം നേടിയ മുത്തച്ഛന്‍ പുരയ്ക്കലിനെയും, ഭക്തിഗാന രചയിതാവും...

CHUTTUVATTOM

കോതമംഗലം: വിധി തളര്‍ത്തിയ ജീവിതത്തിന് ഇനി സ്വയംതൊഴിലിന്റെ കരുത്ത്. വാഹനാപകടത്തില്‍ പരിക്കേറ്റ് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട വാരപ്പെട്ടി സ്വദേശി കെ.സി. മത്തായിക്ക് ഇനി സ്വന്തം ഓട്ടോറിക്ഷയില്‍ ഉപജീവനമാര്‍ഗം കണ്ടെത്താം. പീസ് വാലി...

CHUTTUVATTOM

കോതമംഗലം: എന്‍എസ്എസ് കോതമംഗലം താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട സമുദായാംഗങ്ങള്‍ക്ക് സ്വീകരണം നല്‍കി. യൂണിയന്‍ പ്രസിഡന്റ് പി.കെ രാജേന്ദ്രനാഥന്‍നായര്‍ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അനില്‍ ഞാളുമഠം അധ്യക്ഷത വഹിച്ചു....

CHUTTUVATTOM

കോതമംഗലം: നിയോജകമണ്ഡലത്തില്‍ സ്ഥിരം സമിതികളുടെ വീതംവയ്പ്പില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ ധാരണയായി. തുടക്കത്തില്‍ തര്‍ക്കം ഉണ്ടായിരുന്നുവെങ്കിലും ചര്‍ച്ചകള്‍ക്കൊടുവില്‍ സമവായത്തിലെത്തി. കോതമംഗലം മുനിസിപ്പാലിറ്റിയില്‍ രണ്ട് സ്ഥിരം സമിതികളുടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനം കേരള കോണ്‍ഗ്രസിന്...

CHUTTUVATTOM

കോതമംഗലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോതമംഗലം സീറ്റിനായി എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസ്-എം കരുനീക്കങ്ങളാരംഭിച്ചു. ജില്ലയില്‍ കഴിഞ്ഞതവണ കേരള കോണ്‍ഗ്രസ്-എം മത്സരിച്ച ഏക സീറ്റ് പെരുമ്പാവൂര്‍ ആയിരുന്നു. ഇവിടെ തോല്‍വിയായിരുന്നു ഫലം. പെരുമ്പാവൂരിനേക്കാള്‍ പാര്‍ട്ടിക്ക് അടിത്തറയുള്ളതും...

CHUTTUVATTOM

കോതമംഗലം: സീസണ്‍ ആരംഭിച്ച് ഭൂതത്താന്‍കെട്ട് ഡാമില്‍ വെള്ളമായിട്ടും ബോട്ട് സവാരി പുനരാരംഭിക്കാതെ അധികൃതര്‍. ഡിസംബര്‍ അവസാനം ഡാമില്‍ വെള്ളം പിടിക്കുമ്പോള്‍ മുതല്‍ മഴക്കാലം ആരംഭിച്ച് ജൂണ്‍ ആദ്യം ഡാമിലെ വെള്ളം തുറന്നുവിടുന്നത് വരെയുള്ള...

CHUTTUVATTOM

കോതമംഗലം: കെഎസ്ആര്‍ടിസി യൂണിറ്റില്‍ ആദ്യമായി അനുവദിച്ച ബഡ്ജറ്റ് ടൂറിസം ബസ് സര്‍വീസിന്റെ ഉദ്ഘാടനം നടത്തി. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. കോതമംഗലം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു അധ്യക്ഷത വഹിച്ചു. വൈസ്...

CHUTTUVATTOM

കോതമംഗലം: കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി സുനന്ദിനി കൃഷിക്കൂട്ടം കുത്തുകുഴിയുടെ നേതൃത്വത്തില്‍ കോതമംഗലം കോഴിപ്പിള്ളി മലയിന്‍കീഴ് ബൈപ്പാസിന് സമീപം റീട്ടെയില്‍ ഔട്ട്‌ലെറ്റ് ആരംഭിച്ചു. ആന്റണി ജോണ്‍ എംഎല്‍എ...

NEWS

കോതമംഗലം: ശോഭന ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ക്രെസെന്‍ഡോ എന്ന പേരില്‍ സാംസ്‌കാരിക ഫെലിസിറ്റേഷന്‍ പരിപാടി സംഘടിപ്പിച്ചു.സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സിസ്റ്റേഴ്‌സ് ഓഫ് നസ്രത്ത് കോണ്‍ഗ്രിഗേഷന്റെ സുപ്പീരിയര്‍...

error: Content is protected !!