കോതമംഗലം :കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു.
കോട്ടപ്പടി മാർ ഏലിയാസ് കോളേജിൻ്റയും , മാർ ഏലിയാസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെയും , സെൻ്റ് ജോർജ് പബ്ലിക് സ്ക്കൂളിൻ്റെയും, ആൻറണി ജോൺ എം എൽ എ യുടെ കൈറ്റ് പ്രോജക്റ്റിൻ്റെയും ഭാഗമായി തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു. സെമിനാറിൽ 600 ഓളം വിദ്യാർത്ഥികൾ സംബന്ധിച്ചു. സെമിനാർ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.
സ്കൂൾ ബോർഡ് പ്രസിഡൻ്റ് ഫാ. ജോസ് പരത്തുവയലിൽ അധ്യക്ഷത വഹിച്ചു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി ,കരിയർ ഗുരു പി.ആർ വെങ്കിട്ടരാമൻ തൊഴിൽ അധിഷ്ഠിത വിദ്യാദ്യാസത്തെ കുറിച്ച് ക്ലാസ്സുകൾ നയിച്ചു. കോളേജ് മാനേജർ സുനിൽ ജോസഫ്, ഫാ. ബെൻ സ്റ്റീഫൻ മാത്യു കല്ലുങ്കൽ, വൈസ് പ്രിൻസിപ്പൽ ജിൻസി പി മാത്യു ,അനുപമ സുകുമാരൻ, കൽക്കുന്നേൽ പള്ളി ട്രസ്റ്റി ജോർജ്ജ്, മാർ ഏലിയാസ് സ്കൂൾ മാനേജർ അഡ്വ. ബിജി, സെന്റ് ജോർജ്ജ് സ്കൂൾ മാനേജർ വർഗീസ്കുട്ടി, ജോസഫ് എന്നിവർ പ്രസംഗിച്ചു
