Connect with us

Hi, what are you looking for?

NEWS

കരുതലും കൈത്താങ്ങും:കോതമംഗലം താലൂക്ക് തല അദാലത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി: ആന്റണി ജോൺ എംഎൽഎ

കോതമംഗലം :പൊതുജനങ്ങളുടെ പരാതികൾ വേഗത്തിലും കാര്യക്ഷമതയോടെയും പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുള്ള ” കരുതലും കൈത്താങ്ങും” കോതമംഗലം താലൂക്ക് തല അദാലത്തിന്റ ഒരുക്കങ്ങൾ പൂർത്തിയായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. നാളെ രാവിലെ 10 മണി മുതൽ ചെറിയപള്ളി സെന്റ് തോമസ് ഹാളിൽ വച്ചാണ് അദാലത്ത് സംഘടിപ്പിച്ചിട്ടുള്ളത്. മന്ത്രിമാരായ പി രാജീവ്‌, വീണ ജോർജ് എന്നിവരാണ് അദാലത്തിന് നേതൃത്വം നൽകുന്നത്.ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഐ എ എസ്,വിവിധ വകുപ്പ് മേധാവികൾ,മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

വിവിധ വകുപ്പുകളിലായി 320 ഓളം പരാതികളാണ് ഇതുവരെ ലഭിച്ചിട്ടുള്ളതെന്നും നിലവിൽ പരാതി നൽകാൻ സാധിക്കാത്തവർക്ക് നാളെ അദാലത്തിൽ എത്തി നേരിട്ട് പരാതികൾ നൽകുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ആന്റണി ജോൺ എം എൽ എ പറഞ്ഞു. എം എൽ എ യുടെ നേതൃത്വത്തിൽ അദാലത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തി,തഹസിൽ ദാർ മായ എം , ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസീൽദാർ കെ എം സുബൈർ,ഡെപ്യൂട്ടി തഹസീൽ ദാർമാരായ ഇന്ദിര കെ എൽ,ബ്ലെസ്സി പി അഗസ്റ്റിൻ, സനീഷ്, അഫ്സൽ മുഹമ്മദ്‌ എന്നിവരും എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.

You May Also Like

NEWS

കോതമംഗലം :ആൻ്റണി ജോൺ എംഎൽഎക്കെതിരെയും എൽഡിഎഫിനെതിരെയും കോൺഗ്രസും യുഡിഎഫ് നടത്തുന്ന കുപ്രചരണങ്ങൾക്കെതിരെ എൽഡിഎഫ് കോതമംഗലം നിയോജകമ ണ്ഡലം കമ്മറ്റി പ്രതിക്ഷേധ റാലിയും പൊതുസമ്മേളനവും നടത്തി. കോതമംഗലം കെ.എസ്.ആർ.ടി.സി ജംങ്ഷനിൽ നിന്നും ആയിരക്കണക്കിനാളുകൾ പങ്കെടുത്ത...

NEWS

കീരംപാറ : കാട്ടാനശല്യത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് ഭാഗത്തെ നാട്ടുകാർ. ചക്കപ്പഴം തേടിയെത്തുന്ന ആനക്കൂട്ടം വലിയതോതിലാണ് കൃഷിനാശം വരുത്തുന്നത്. പകലും വീടിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് നാട്ടുകാർ. പുന്നേക്കാട്, കളപ്പാറ, കൂരികുളം,...

NEWS

കോതമംഗലം: നേര്യമംഗലം-ഇടുക്കി റോഡില്‍ നീണ്ടപാറ പള്ളിക്ക് സമീപം വീണ്ടും കലുങ്കിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് റോഡ് അപകട ഭീഷണിയില്‍. ഇന്നലെ രാവിലെ 7.30 ഓടെയാണ് സംഭവം. കലുങ്കിന്റെ താഴ്ചയുള്ള ഭാഗത്തെ കരിങ്കല്ലില്‍ കെട്ടിയ സംരക്ഷണഭിത്തി...

NEWS

കോതമംഗലം: കോണ്‍ഗ്രസ് നെല്ലിക്കുഴി മണ്ഡലം വൈസ് പ്രസിഡന്റ് അസീസ് നായിക്കമ്മാവുടിക്കു മര്‍ദനമേറ്റു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ നെല്ലിക്കുഴി സ്വദേശിയാണ് ഇന്നലെ രാവിലെ ഇന്ദിരഗാന്ധി കോളജ് ജംഗ്ഷനില്‍ വച്ച് മര്‍ദിച്ചത്. മര്‍ദനത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്....

NEWS

കോതമംഗലം : ആന്റണി ജോൺ എംഎൽഎ യെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം വാരപ്പെട്ടി സ്വദേശിയും യൂത്ത് കോൺഗ്രസ് ജില്ലാ...

CRIME

കോതമംഗലം : ഇരുമലപ്പടിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ ലഹരി വസ്തുക്കളായ മെത്താംഫെറ്റമിൻ, കഞ്ചാവ് എന്നിവയുമായാണ് ചുമട്ട് തൊഴിലാളികൾ എക്സൈസ് വലയിലായത് . ഓടക്കാലി സ്വദേശികളായ മംഗലപ്പാറ വീട്ടിൽ അന്ത്ര മകൻ നിസാർ(39), ചിറ്റേത്തുകുടി...

NEWS

കോതമംഗലം: ഇന്ദിരഗാന്ധി ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇൻഡക്ഷൻ പ്രോഗ്രാം ആൻഡ് മെറിറ്റ് ഡേ  ദീക്ഷ 2k25 എന്ന പേരിൽ  കോതമംഗലം MLA ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ....

NEWS

കോതമംഗലം: കനത്തമഴയില്‍ പെരിയാര്‍ ഉള്‍പ്പെടെ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. പൂയംകുട്ടി പുഴയ്ക്ക് കുറുകെ നിര്‍മിച്ചിട്ടുള്ള മണികണ്ഠന്‍ചാല്‍ ചപ്പാത്ത് വെള്ളത്തിനടിയിലായി. കുട്ടമ്പുഴ മേഖലയില്‍ ഇന്നലെ രാവിലെ മുതല്‍ ശക്തമായ മഴയായിരുന്നു. കൂടാതെ ഇടുക്കിയില്‍നിന്നുള്ള മലവെള്ളവും...

NEWS

  കോതമംഗലം: നഗരസഭ കൗൺസിലറും സിപിഎം നേതാവുമായ കെ വി തോമസ് പ്രതിയായ പോക്സോ കേസിൽ പ്രതിയെ സംരക്ഷിച്ച ആൻറണി ജോൺ എംഎൽഎക്കൊപ്പം പോലീസും കുറ്റക്കാരാണെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം....

NEWS

  കോതമംഗലം: കവളങ്ങാട് സെൻറ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എംഎൽ എ പ്രത്യേക വികസന ഫണ്ട് 5 ലക്ഷം രൂപ ചിലവാക്കി നിർമ്മിച്ച ശുചിമുറിയുടെ ഉദ്ഘാടനം ആന്റണി...

NEWS

പെരുമ്പാവൂര്‍: 10 കിലോ കഞ്ചാവുമായി 4 ഇതര സംസ്ഥാനക്കാര്‍ പിടിയില്‍. ഒഡീഷ കണ്ടമാല്‍ പടെരിപ്പട സീതാറാം ദിഗല്‍ (43), പൗളാ ദിഗല്‍ (45), ജിമി ദിഗല്‍ (38), രഞ്ജിത ദിഗല്‍ എന്നിവരെയാണ് പെരുമ്പാവൂര്‍...

NEWS

കോതമംഗലം: കോതമംഗലത്തെ മുന്‍ സിപിഐഎം കൗണ്‍സിലർക്കെതിരെ വീണ്ടും പോക്‌സോ കേസ്. കോതമംഗലം നഗരസഭ കൗണ്‍സിലറായിരുന്ന മലയിൻകീഴ് കോടിയാറ്റ് കെ.വി തോമസിനെതിരെയാണ് വീണ്ടും കേസെടുത്തത്. നേരത്തെ ഇയാൾ ലൈംഗികാതിക്രമത്തിനിരയാക്കിയ പെൺകുട്ടിയുടെ ബന്ധുവായ കുട്ടിയെ കാറില്‍...

error: Content is protected !!