Connect with us

Hi, what are you looking for?

NEWS

കരുതലും കൈത്താങ്ങും” കോതമംഗലം താലൂക്ക് തല അദാലത്ത് ഡിസംബർ 27ന് : ആന്റണി ജോൺ എം എൽ എ

കോതമംഗലം : “കരുതലും കൈത്താങ്ങും” കോതമംഗലം താലൂക്ക് തല അദാലത്ത് ഡിസംബർ 27ന് നടക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.കോതമംഗലം ചെറിയ പള്ളി കൺവെൻഷൻ(മാർ ബേസിൽ )സെന്ററിൽ വച്ചാണ് അദാലത്ത് സംഘടിപ്പിച്ചിട്ടുള്ളത്.പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് മന്ത്രിമാരായ പി രാജീവ്, പി പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത് സംഘടിപ്പിച്ചിട്ടുള്ളത്.
പോക്കുവരവ്‌, അതിര്‍ത്തിനിർണ്ണയം, അനധികൃതനിര്‍മാണം, ഭൂമികൈയേറ്റം, അതിർത്തി തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും തുടങ്ങിയ ഭൂമി സംബന്ധമായ വിഷയങ്ങൾ, സർട്ടിഫിക്കറ്റുകൾ/ ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/ നിരസിക്കൽ, കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ട കെട്ടിടം നമ്പർ, നികുതി എന്നിവ, വയോജന സംരക്ഷണം,പട്ടികജാതി /പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ശാരീരിക/ ബുദ്ധി/മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം,ധനസഹായം, പെൻഷൻ,ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾ ,പരിസ്ഥിതി മലിനീകരണം/മാലിന്യ സംസ്കരണം, പൊതുജലസ്രോതസ്സുകളുടെ സംരക്ഷണവും, കുടിവെള്ളവും, റേഷൻ കാർഡ് (എ പി എൽ/ബി പി എൽ) ചികിത്സാആവശ്യങ്ങൾക്ക്,കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങൾ, വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/ സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ, ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ ,വ്യവസായ സംരംഭങ്ങൾ ക്കുള്ള അനുമതി, ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം, വിവിധ സ്കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ/അപേക്ഷകൾ, തണ്ണീർത്തട സംരക്ഷണം, അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റുന്നത്‌, പ്രകൃതിദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം എന്നീ വിഷയങ്ങളാണ് അദാലത്തില്‍ പരിഗണിക്കുന്നത്.

അതേസമയം നിർദ്ദേശങ്ങൾ/ അഭിപ്രായങ്ങൾ, പ്രൊപ്പോസലുകൾ, ലൈഫ് മിഷൻ, ജോലി ആവശ്യം/ പി എസ് സി വിഷയങ്ങൾ, വായ്‌പ്പാ എഴുതിത്തള്ളൽ, പോലീസ് കേസുകൾ, പട്ടയങ്ങൾ,തരം മാറ്റം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് സഹായത്തിനുള്ള അപേക്ഷകൾ, ചികിത്സാസഹായം ഉൾപ്പെടെ സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകൾ, ജീവനക്കാര്യം,റവന്യൂ-റിക്കവറി വായ്പ തിരിച്ചടവിനുള്ള സാവകാശവും ഇളവുകളും എന്നീ വിഷയങ്ങൾ അദാലത്തിൽ പരിഗണിക്കില്ല.

അദാലത്തുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു. അദാലത്തിൽ സമർപ്പിക്കുന്ന അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക പോർട്ടൽ തയ്യാറാക്കിയിട്ടുണ്ട്. അദാലത്തിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്നതിന് അക്ഷയ കേന്ദ്രങ്ങളിലും താലൂക്ക് ഓഫീസിലും സൗകര്യമൊരുക്കിയിട്ടുണ്ട്. ഓൺലൈൻ അപേക്ഷകളും അക്ഷയ കേന്ദ്രങ്ങൾ വഴിയുള്ള അപേക്ഷകളും ജില്ലാതല മോണിറ്ററിംഗ് സെല്ലിന് ലഭിക്കും. താലൂക്ക് ഓഫീസുകളിൽ ലഭിക്കുന്ന അപേക്ഷകളും മോണിറ്ററിംഗ് സെല്ലിലെത്തും അദാലത്തിൽ ലഭിക്കുന്ന പരാതികൾ പരിശോധിച്ച് തുടർനടപടി സ്വീകരിക്കുന്നതിന് വിവിധ സെല്ലുകൾ രൂപീകരിച്ചിട്ടുണ്ട്.പൊതുജനങ്ങളിൽ നിന്ന് പരാതികൾ നേരിട്ട് സ്വീകരിക്കുന്നതിന് താലൂക്ക് തല സെല്ലും ലഭിക്കുന്ന പരാതികൾ പരിശോധിക്കാൻ ജില്ലാ അദാലത്ത് സെല്ലും പരാതികളിൽ നിന്നുള്ള നടപടികൾ നിരീക്ഷിക്കാനും ഏകോപിപ്പിക്കാനും ആയി ജില്ലാതല അദാലത്ത് മോണിറ്ററിംഗ് സെല്ലുകൾ രൂപീകരിച്ചിട്ടുണ്ട്. അദാലത്ത് പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ആന്റണി ജോൺ എംഎൽഎ അഭ്യർത്ഥിച്ചു.ഡിസംബർ 27 ന് രാവിലെ 10 എ എം -ന് അദാലത്ത് ആരംഭിക്കും.

You May Also Like

NEWS

കോതമംഗലം: പത്തൊൻപതാമത് കോതമംഗലം ബൈബിൾ കൺവെൻഷൻ സെന്റ് ജോർജ്ജ് കത്തീഡ്രലിൽ ഇന്നലെ സമാപിച്ചു. ഭരണങ്ങാനം അസ്സീസ്സി ധ്യാനകേന്ദ്രത്തിലെ ടീം അംഗങ്ങങ്ങളായിരുന്നു കൺവെൻഷന് നേതൃത്വം നൽകിയത്. വൈകുന്നേരം 3:30 ന് ജപമാലയോടെ ആണ് കൺവെൻഷൻ...

NEWS

കോതമംഗലം: കുട്ടമ്പുഴയിൽ വനത്തിൽ അകപ്പെട്ട സ്ത്രീകളെ കണ്ടെത്തി. അറക്കമുത്തി ഭാ​ഗത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. മൂന്ന് സ്ത്രീകളും സുരക്ഷിതരെന്ന് ഡിഎഫ്ഒ പറഞ്ഞു. കാൽനടയായി തിരിച്ചെത്തിക്കും. ഒരു മണിക്കൂറെടുക്കും ഇവരെ കാടിനുള്ളിൽ നിന്ന് പുറത്തെത്തിക്കാൻ....

NEWS

  കോതമംഗലം: നവംബർ 25 ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ ( AKWRF) സ്ഥാപക ദിനാഘോഷം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതമംഗലം ബൈപാസ് ജംഗ്ഷനിൽ നടന്നു.   സ്ഥാപക ദിനത്തോടനുബന്ധിച്ച്...

NEWS

കോതമംഗലം : കടവൂർ മണിപ്പാറ തൊണ്ടാറ്റിൽ വീട്ടിൽ ജോബി എബ്രഹാം -മെറിൻ ജോബി ദമ്പതികളുടെ മകനും കോതമംഗലം വിമലഗിരി പബ്ലിക് സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയും 11 വയസ്സുകാരനുമായ എബെൻ ജോബി ആലപ്പുഴ...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ താളുംകണ്ടം നഗറിനേയും വേങ്ങൂർ പഞ്ചായത്തിലെ പൊങ്ങിൻ ചുവട് ആദിവാസി നഗറിനെയും ബന്ധപ്പെടുത്തി കെ എസ് ആർ ടി സി ബസ് സർവീസ് ആരംഭിക്കുന്നു. പതിറ്റാണ്ടുകളായി രണ്ടു നഗറുകളുടെയും...

NEWS

കോതമംഗലം: ഭാരത ജനതയും സംയുക്ത പാർലമെന്ററി സമിതിയും ഗൗരവതരമായി ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന വഖഫ് ഭേദഗതി ബിൽ വരുത്തി വയ്ക്കുന്ന വിനാശങ്ങളെ മുൻനിർത്തി നടത്തപ്പെടുന്ന നീതിക്കുവേണ്ടിയുള്ള തീരദേശ നിവാസികളുടെ സമരം ശക്തമായിരിക്കുന്ന സാഹചര്യത്തിൽ...

CRIME

കോതമംഗലം: ബാറില്‍ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. കോതമംഗലം കുത്തുകുഴി അയ്യങ്കാവ് പ്ലാച്ചേരി പ്രദീപ് (ബാബു-53), ഓണക്കൂര്‍ പാലം ജംഗ്ഷന്‍ തച്ചപ്പിള്ളി ആഘോഷ് (36), ഓണക്കൂര്‍ പാലം ജംഗ്ഷന്‍...

NEWS

കോതമംഗലം : ദേശീയപാത സംരക്ഷണ സമിതിയുടെ നേര്യമംഗലം വനമേഖലയിൽ മരം മുറിക്കൽ സമരം ; 10 പേർക്കെതിരെ കേസ്:കണ്ടാൽ അറിയാവുന്ന 30 പേരെയും കേസിൽ ഉൾപ്പെടുത്തി. കൊച്ചി -ധനുഷ്കോടി ദേശീയപാത സംരക്ഷണ സമിതി...

NEWS

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തില്‍ 15-ാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റിന്റെ വിനിയോഗം – നിര്‍മ്മാണ പ്രവൃത്തികളുടെ ജിയോ ടാഗ്ഗിംഗ് നടത്തുന്നതിനും ഇ-ഗ്രാമസ്വരാജ് വെബ്‌സൈറ്റില്‍ ബില്ലുകള്‍ തയ്യാറാക്കുന്നതിനും പ്രൊജക്ട് അസിസ്റ്റന്റ്‌റ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക...

NEWS

കോതമംഗലം : മാധ്യമ, കലാ, സാംസ്‌കാരിക മേഖലയിൽ ദേശീയ പുരസ്‌കാരമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ച കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റും, പത്രപ്രവർത്തകനുമായ ഏബിൾ. സി. അലക്സിനെ എം. എ. കോളേജ്...

NEWS

നേര്യമംഗലം: ഇന്ത്യ ഗവണ്മെന്റ് പ്ലാനിങ് കമ്മീഷന്റെ കീഴിലുള്ള ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഡെവലപ്പ്‌മെന്റ് ഏജന്‍സിയുടെ സെന്‍ട്രല്‍ ഭാരത് സേവക് സമാജ് ഏര്‍പ്പെടുത്തിയ ദേശീയ പുരസ്‌കാരം എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ അക്ബറിന്. സാഹിത്യ...

ACCIDENT

കോതമംഗലം : സ്വിമ്മിംഗ് പൂളില്‍ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം. പായിപ്ര കക്ഷായിപടി പൂവത്തും ചുവട്ടില്‍ ജിയാസിന്റെ മകന്‍ അബ്രാം സെയ്ത്(2) ആണ് മരിച്ചത്. അവധിക്കാലമായതിനാല്‍ കോതമംഗലം ചെറുവട്ടൂരിന് സമീപത്തെ ജിയാസിന്റെ സഹോദരന്റെ വീട്ടില്‍...

error: Content is protected !!