കോതമംഗലം : കോതമംഗലം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസും സംഘവും ചേർന്ന് കോതമംഗലം രാമല്ലൂരിൽ നിന്ന് 11.800 കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാൾ മൂർഷിദാബാദ് സ്വദേശി ബബ്ലു ഹഖ് (30) എന്നയാളെ പിടികൂടി. ഇയാൾ മുന്പും കഞ്ചാവുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായിട്ടിട്ടുള്ള പ്രതിയാണ്. അന്വേഷണ സംഘത്തിൽ
ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർമാരായ ലിബു പി ബി, ബാബു എം ടി,സോബിൻ ജോസ്, റസാഖ് കെ.എ, വനിത സിവിൽ എക്സൈസ് ഓഫീസർ നൈനി മോഹൻ എന്നിവർ പങ്കെടുത്തു.
