കോതമംഗലം : ഭൂതത്താൻകെട്ട് ടൂറിസം സർക്കാർ എഫ് എസ് ഐ ടി റീഡിഫൈൻ ഡെസ്റ്റിനേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് നൽകിയ അഴിമതി കരാർ റദ്ദ് ചെയ്യണമെന്ന് മുൻമന്ത്രി ടി യു കുരുവിള ആവശ്യപ്പെട്ടു.
ഭൂതത്താൻകെട്ട് ഇറിഗേഷൻ ഓഫീസിലേക്ക് കേരള കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനിക്ക് പ്രവർത്തി മേഖലയിൽ യാതൊരു മുൻ പരിചയം ഇല്ലാത്തവരാണ് .ഒരു കോടി രൂപ മാത്രം മൂലധനമുള്ള കമ്പനിക്ക് 25.4 1 കോടി രൂപയ്ക്കാണ് കരാർ നൽകിയത്. ഇടതുപക്ഷ സർക്കാരും എംഎൽഎയും അഴിമതി മാത്രം ലക്ഷ്യമാക്കി ഭൂതത്താൻകെട്ടിലെ ടൂറിസം കച്ചവടം ചെയ്തിരിക്കുകയാണ്.വരുന്ന രണ്ടുവർഷംകൊണ്ട് ഈ പ്രദേശത്ത് ഏതാനും പ്രവർത്തനങ്ങൾ മാത്രം നടത്തുകയും അടുത്ത 30 വർഷക്കാലത്തേക്ക് ഭൂതത്താൻകെട്ടും അനുബന്ധ മേഖലയിലും ഫീസ് പിരിക്കുവാനുള്ള അവകാശവും ഈ കമ്പനിക്ക് നൽകിയിരിക്കുകയാണ് .
ഫീസിന്റെ അഞ്ച് (5 % ) ശതമാനം മാത്രമാണ് സർക്കാരിന് ലഭിക്കുന്നത്.സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നും ആയിരക്കണക്കിന് ടൂറിസ്റ്റുകൾ എത്തിച്ചേരുന്ന ഭൂതത്താൻകെട്ടും അനുബന്ധപ്രദേശങ്ങളും നാളിതുവരെ സംരക്ഷിക്കപ്പെടാതെ അടിസ്ഥാന സൗകര്യങ്ങളോ കുറ്റപ്പണികളോ നടത്താതെ അവഗണിക്കപ്പെട്ടിരിക്കുകയാണ് .കേവലം ഒരു ബിനാമി കടലാസ് കമ്പനിക്ക് സർക്കാർ നൽകിയ കരാർ റദ്ദ് ചെയ്ത് പ്രാദേശികമായി ആലോചനകൾ നടത്തി ഡി ടി പി സി പോലെയുള്ള സർക്കാർ സംവിധാനങ്ങളിലൂടെ ഭൂതത്താൻകെട്ട് ടൂറിസം നടപ്പിലാക്കാത്ത പക്ഷം കൂടുതൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് ജില്ലാ പ്രസിഡൻറ് ഷിബു തെക്കുപുറം മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.
നിയോജകമണ്ഡലം പ്രസിഡൻറ് ഏ റ്റി പൗലോസ് അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിമാരായ ജോമി തെക്കേക്കര, സി കെ സത്യൻ , റോയി സ്കറിയ , റാണിക്കുട്ടി ജോർജ് ,ജോർജ് അമ്പാട്ട് ,ആൻറണി ഓലിയപ്പുറം ,ജോജി സ്കറിയ ,കെ എം എൽദോസ് ,ജോണി പുളിന്തടം .ജോസ് കവളമാക്കൽ , തോമസ് തെക്കേക്കര , ലിസി പോൾ , എംപി ചന്ദ്രൻ , മാത്യൂസ് വി ഒ ,സജി തെക്കേക്കര ,ജോസ് തുടുമേൽ ,എൽദോസ് വർഗീസ് ,ബിനോയ് ജോസഫ് , വി പി എൽദോസ് , ജോസ് കൈതക്കൽ ,ജോബ് വെട്ടിക്കുഴ ,ജോസി പോൾ , ജോസ് കാക്കനാട്ട് , പി ഡി ബേബി തുടങ്ങിയവർ യോഗത്തെ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു
