Connect with us

Hi, what are you looking for?

EDITORS CHOICE

‘മന്ദാകിനി’ കുപ്പിയിൽ ‘നാടൻ വാറ്റ്’ നിറച്ച കോതമംഗലം സ്വദേശികൾ; കാനഡയിൽ വാറ്റ് വൻ ഹിറ്റ്.

കോതമംഗലം : നാടൻ വാറ്റിനെ കാനഡയിൽ മന്ദാകിനിയെന്ന പേരിൽ പ്രിമിയം ബ്രാൻഡക്കി ഹിറ്റാക്കിയ മലയാളികളെ തേടി സമൂഹ മാധ്യമങ്ങൾ അലയുകയായിരുന്നു ഏതാനും മാസങ്ങളായി. സ്വന്തം നാട്ടിൽ വാറ്റിന് ചീത്തപ്പേരാണെങ്കിലും നമ്മുടെ ഈ ‘നാടൻ വാറ്റ്’ കടൽ കടന്ന് അങ്ങ് സായിപ്പിന്റെ നാട്ടിൽ നല്ലപേരുണ്ടാക്കി. കേരളത്തിൽ മൂലവെട്ടി, മണവാട്ടി എന്നൊക്കെ കളിയായി വിളിച്ചപോലെയല്ല ഇത്‌. ‘മന്ദാകിനി– മലബാർ വാറ്റ്’ എന്ന സ്റ്റൈലൻ പേരാണ് കാനഡയിൽ വാറ്റിന് ലഭിച്ചിരിക്കുന്നത്. കാനഡയിൽ സ്ഥിരതാമസമാക്കിയ കോതമംഗലം ചേലാട് സ്വദേശികളായ അബിഷ് ചെറിയാൻ സഹോദരൻ ഏലിയാസ് ചെറിയാൻ ചെമ്മനം, മൂവാറ്റുപുഴ സ്വദേശി സരിൻ കുഞ്ഞപ്പൻ എന്നിവരാണ്ഈ വ്യത്യസ്തമായ ആശയത്തിനു പിന്നിൽ.

കേരളത്തിലെ വാറ്റുകാരുടെ നാടൻ വിദ്യകൾ ശേഖരിച്ച് വേണ്ട മാറ്റങ്ങൾ വരുത്തി ഗുണമേന്മ ഉറപ്പാക്കിയാണ് കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിൽ സർക്കാർ അനുമതിയോടെ മന്ദാകിനി ബ്രാൻഡ് വിപണിയിലിറക്കിയത്. ക്യൂബ, ജമൈക്ക തുടങ്ങി വിവിധ രാജ്യങ്ങളിലെ നാടൻ മദ്യം രാജ്യാന്തര വിപണികളിൽ വിറ്റഴിക്കുന്നത് കണ്ടാണ് എന്തുകൊണ്ട് നാടൻ വാറ്റിനെ മാർക്കറ്റ് ചെയ്തുകൂടാ എന്ന് ഇവർ ചിന്തിച്ചത്. നാലു വർഷം കൃത്യമായ പഠനം നടത്തി കാനഡ സർക്കാരിന്റെ അനുമതികളെല്ലാം വാങ്ങിശേഷമാണ് മദ്യനിർമാണം ആരംഭിച്ചത്.

ഇവർ നൽകുന്ന റെസിപ്പി അനുസരിച്ചുള്ള മദ്യം പുറത്തുള്ള ഡിസ്റ്റിലറിയാണ് നിർമിച്ചു നൽകുന്നത്. 46 ശതമാനമാണ് മന്ദാകിനിയിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോളിന്റെ അളവ്. കുപ്പിയിൽ ‘നാടൻ വാറ്റ്’ എന്ന് മലയാളത്തിൽ ചേർത്തിട്ടുണ്ട്. പുറമേ ഹിന്ദി, തെലുങ്ക്, തമിഴ്, ഗുജറാത്തി ഭാഷകളിലെ നാടൻ വിളിപ്പേരുകളും പ്രിന്റ് ചെയ്തിട്ടുണ്ട്. വിൽപന കേന്ദ്രങ്ങൾക്കുപുറമേ ഡിസ്റ്റിലറിയിൽ നിന്നു നേരിട്ടും മദ്യം വാങ്ങാൻ കഴിയും. മന്ദാകിനി കാനഡയ്ക്കു പുറമേ അമേരിക്കയിലെയും, യുകെയിലെയും മലയാളികൾക്കിടയിൽ ഹിറ്റായിക്കഴിഞ്ഞു.

നാടൻ വാറ്റിനെ കാനഡയിൽ മന്ദാകിനിയെന്ന പേരിൽ പ്രീമിയം ബ്രാൻഡാക്കി വിപണനം ചെയ്ത കോതമംഗലം സഹോദരന്മാരേയും മൂവാറ്റുപുഴക്കാരനേയും കണ്ടെത്താനുള്ള തീവ്രശ്രമത്തിലായിരുന്നു സമൂഹമാധ്യമങ്ങള്‍. മന്ദാകിനിയുടെ അമരക്കാരനായ അബീഷ് ചെറിയാന്‍, സഹോദരനായ ഏലിയാസ് ചെറിയാന്‍ സുഹൃത്തായ സരീഷ് കുഞ്ഞപ്പന്‍ ഇതോടെ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ്.

You May Also Like

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

NEWS

ബൈജു കുട്ടമ്പുഴ കീരംപാറ :പുന്നേക്കാട് തമ്പടിച്ച കാട്ടാനക്കൂട്ടങ്ങളെ തുരുത്താനുള്ള ഉദ്യമത്തിന് തുടക്കം. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്ലാന്റേഷനിൽ തമ്പടിച്ചിട്ടുള്ള കാട്ടാന കൂട്ടങ്ങളെ തുരുത്താൻ കോതമംഗലം ഫോറസ്റ്റ് ബിഎസ് സംഘങ്ങളും ശ്രമം നടത്തി. രണ്ട്...