EDITORS CHOICE
മരണത്തിലൂടെ ജപ്പാനിലേക്ക് പോവുകയാണ്; “ക്വയ്‌റോ മോറിര്‍” ഗെയിം ജീവനെടുത്ത മാതിരപ്പിള്ളിക്കാരന്റെ ആത്മഹത്യാ കുറുപ്പ് ചർച്ചയാകുന്നു.

കോതംമംഗലം: മാതിരപ്പിള്ളിയില്‍ 13 വയസ്സുകാരന്‍ ആത്മഹത്യ ചെയ്തത് ഓണ്‍ലൈന്‍ ഗെയിമിന് അടിമയായിരുന്നതുകൊണ്ടെന്നുള്ള വിവരം പുറത്തുവരുന്നു. ഒപ്പം ഈ സംശയം ബലപ്പെടുത്തുന്ന തരത്തില്‍ ഹിലാലിന്റെ ഡയറിക്കുറിപ്പുകളും കണ്ടെത്തിയിരുന്നു. ‘ക്വയ്‌റോ മോറിര്‍’ എന്ന ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന ഗെയിമിനെക്കുറിച്ചുള്ള സൂചനകളാണ് ഏഴാം ക്ലാസുകാരനായ ഹിലാല്‍ തന്റെ ഡയറിയില്‍ കുറിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ആഴ്ച്ച (04/04/2021) ഞായറാഴ്ച രാത്രി പത്തരയാക്കാണ് ഹിലാലിനെ കാണാതാകുന്നത്. മുന്‍ വാതില്‍ പുറത്ത് നിന്ന് പൂട്ടി ബാക്ക്‌ഡോര്‍ ഓപ്പണ്‍ എന്ന് എഴുതിയ കടലാസുമൊട്ടിച്ച് വച്ചാണ് കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്. സമീപത്തെ പുഴവക്കില്‍ ഹിലാലിന്റെ ചെരിപ്പുകള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തിങ്കളാഴ്ച വൈകീട്ട് പുഴയില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
അധികം സംസാരിക്കാൻ ഇഷ്ടപ്പെടാത്ത ഹിലാലിന്റെ ഡയറിയില്‍ ഓരോന്നോരോന്നായി ചെയ്ത് തീര്‍ത്ത ഓണ്‍ലൈന്‍ ഗെയിം ടാസ്‌കുകളുടെ വിവരങ്ങളായിരുന്നു. എല്ലായിടത്തും കുട്ടി പൊതുവായി എഴുതിയിട്ടത് മരണം എന്നര്‍ത്ഥം വരുന്ന മോറിര്‍ എന്ന വാക്ക്. ക്വയ്‌റോ മോറിര്‍ അഥവ എനിക്ക് മരിക്കണം എന്നര്‍ത്ഥം വരുന്ന പേരില്‍ ഉള്ള ഗെയിം ഹിലാല്‍ കളിച്ചിരിക്കാമെന്ന് ഉറപ്പിക്കാവുന്നതാണ് ഓരോ സൂചനകളും. മരണത്തിലൂടെ താന്‍ ജപ്പാനിലേക്ക് പോവുകയാണെന്നും അതോടെ പ്രശ്‌നങ്ങളെല്ലാം അവസാനിക്കുമെന്നും ഡയറിയില്‍ എഴുതിവെച്ച ഹിലാല്‍ തന്നെ അന്വേഷിക്കരുതെന്നും കൂടെ ചേര്‍ത്തിരുന്നു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.
EDITORS CHOICE
പ്രകൃതിസംരക്ഷണ സന്ദേശവുമായി സൈക്കിളിൽ കോതമംഗലം സ്വദേശി താണ്ടിയത് 450ൽ പരം കിലോമീറ്റർ

കോതമംഗലം :കാടിനെയും, കാട്ടാറുകളെയും, ജൈവ സമ്പത്തിനെയും സംരക്ഷിക്കണമെന്ന സന്ദേശവുമായി 47 കാരന്റെ ഒറ്റയാൾ സൈക്കിൾ സവാരി. അതും ഇന്ത്യയുടെ തെക്കേ മുനമ്പായ ധനുഷ്കോടിയിലേക്ക്. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ക്ലാർക്ക്, ചെങ്കര മഞ്ഞുമ്മേക്കുടിയിൽ ജീവ തോമസാണ് ഓണനാളിൽ പ്രകൃതി സംരക്ഷണ സന്ദേശവുമായി 450 ൽ പരം കിലോമീറ്റർ താണ്ടി ധനുഷ്കോടിയിലെത്തിയത്. ഒരു ദിവസം ശരാശരി 150ൽ പരം കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് മൂന്നു ദിവസം കൊണ്ട് ജീവ പ്രേതനഗരിയിലെത്തി തന്റെ യാത്ര പൂർത്തീകരിച്ചത്.
ഇടവക പള്ളിയായ ചേലാട് സെന്റ്. സ്റ്റീഫൻസ് ബെസ് – അനിയാ വലിയ പള്ളിയിലും, കോതമംഗലം മാർ തോമ ചെറിയ പള്ളിയിലും വഴിപാടുകൾ നടത്തിയാണ് അടിമാലി, രാജാക്കാട്, പൂപ്പാറ, തേനി, മധുര വഴി യാത്ര പുറപ്പെട്ടത്.തിരിച്ചും സൈക്കിളിൽ തന്നെയായിരുന്നു മടക്കവും.കാടും മലകളും, വിസ്തൃതമായ കൃഷിയിടങ്ങളും,പാമ്പൻ പാലവും, ഭാരതം കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞന്റെയും, ഏറ്റവും നല്ല പ്രഥമ പൗരന്റെയും ജന്മ സ്ഥലവും, നോക്കത്ത ദൂരത്തെക്ക് പടർന്നു പന്തലിച്ചു നിൽക്കുന്ന സാഗരതീരവും, റോഡിന്റെ ഇരുവശങ്ങളിലും വെള്ള നിറത്തിൽ പരന്നു കിടക്കുന്ന ഉപ്പുപാടങ്ങളും എല്ലാം കണ്ടപ്പോൾ ഒറ്റക്കുള്ള ഈ സൈക്കിൾ യാത്ര പുതിയ അനുഭൂതിയാണ് തന്നിൽ ഉണ്ടാക്കിയതെന്ന് ജീവ പറഞ്ഞു.തന്റെ കുട്ടിക്കാലം മുതൽ ഇതുവരെയുള്ള അനുഭവങ്ങളും,തന്റെ ചെറുപ്രായത്തിൽ തന്നെ വിട്ടുപിരിഞ്ഞുപോയ (മരണപ്പെട്ട) പിതാവിനോടൊന്നിച്ചുള്ള സുന്ദര നിമിഷങ്ങളും,ഓർമകളുമെല്ലാം ഓരോന്നായി തന്റെ മനസ്സിൽ തെളിഞ്ഞുവന്നതായി ഇദ്ദേഹം സാക്ഷ്യപ്പെടുത്തി.
ഇന്ത്യയെ അടുത്തറിയാനുള്ള തന്റെ സ്വപ്നയാത്രക്കുള്ള തയ്യാറെടുപ്പിലാണ് ജീവ. കോതമംഗലത്തെ പ്രമുഖ ധനകാര്യ സ്ഥാപനമായ കെ എൽ എം ആക്സിവ ബ്രാഞ്ച് മാനേജർ മെറിൻ ജീവയാണ് ഭാര്യ.ദീർഘദൂര സൈക്കിൾ യാത്രികരായ ജയ്മി, ജെറിൻ എന്നിവർ മക്കളാണ്.
EDITORS CHOICE
അലങ്കാര പൂവുകളിൽ തെളിഞ്ഞത് അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുഖചിത്രം

വിവിധമീഡിയങ്ങളില്‍ ചിത്രങ്ങള്‍ തീര്‍ക്കുന്ന ഡാവിഞ്ചി സുരേഷിന്‍റെ തൊണ്ണൂറാമത്തെ മീഡിയമാണ് ഡ്രൈ ഫ്ലവര്‍. സഹായികളായി സുരേഷിന്‍റെ മകന്‍ ഇന്ദ്ര ജിത്തും, സുഹൃത്തുക്കളായ രാകേഷ് പള്ളത്ത് , ഷാഫി കൂരിക്കുഴി ഫെബി മതിലകം ക്യാമാറാമാൻ സിംബാദ് എന്നിവരും ഉണ്ടായിരുന്നു.
EDITORS CHOICE
സന്യസ്ഥ വൈദീക പദവിയിൽ ഫാ.ഗീവർഗീസ് വട്ടേക്കാട്ട്; ആദ്യ വിശുദ്ധ ബലിയർപ്പണം കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ ഞായറാഴ്ച.

- ഷാനു പൗലോസ്
കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും. ഞായറാഴ്ച രാവിലെ 8 മണിക്കാണ് വി.കുർബ്ബാന.
ശ്രേഷ്ഠ കാതോലിക്ക ഡോ.ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ അനുമതിയോടെ, കോതമംഗലം മേഖലാധിപൻ ഏലിയാസ് മോര്‍ യൂലീയോസ് മെത്രാപ്പോലീത്തയാണ് കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് കഴിഞ്ഞ തിങ്കളാഴ്ച ഡീക്കൻ ടോണി കോരയെ കശ്ശീശ സ്ഥാനത്തേക്ക് ഉയർത്തിയത്.
ബാംഗ്ലൂർ യൂണിവേഴ്‌സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ എൻജിനീയറിങ് ബിരുദം കരസ്ഥമാക്കിയ ഫാ.ടോണി ഐ.റ്റി മേഖലയിലെ ജോലി ഉപേക്ഷിച്ചാണ് പൗരോഹിത്യ വഴി തിരഞ്ഞെടുത്തത്. മൂവാറ്റുപുഴ പിറമാടം ദയറാധിപൻ മോർ ദിവന്നാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്തയോടൊപ്പം ദയറായിൽ താമസിച്ചാണ് ആത്മീയ ശുശ്രൂഷ രംഗത്തേക്ക് ഫാ.ടോണി കോര പ്രവേശിച്ചത്. ബാംഗ്ലൂർ യു.റ്റി.സിയിൽ നിന്നാണ് ദൈവശാസ്ത്രത്തിൽ ബി.ഡി കരസ്ഥമാക്കിയത്.
MJSSA ഭാരവാഹിയും, സഭാ മാനേജിംഗ് കമ്മിറ്റിയംഗവുമായ വട്ടേക്കാട് ഡി.കോരയുടെയും, അധ്യാപികയായിരുന്ന പി.കെ ഏലിയാമ്മയുടെയും മകനാണ് ഫാ.ടോണി കോര. ഇടയത്വ ശുശ്രൂഷക്കായി തിരഞ്ഞടുക്കപ്പെട്ട ഫാ.ടോണി കോരക്ക് കോതമംഗലം വാർത്തയുടെ ആശംസകൾ.
-
CRIME4 days ago
യുവതിയെ എയർ പിസ്റ്റൽ ഉപയോഗിച്ച് നിറയൊഴിച്ച് പരിക്കേൽപ്പിച്ച പ്രതിയെ കോതമംഗലം പോലീസ് പിടികൂടി.
-
NEWS5 days ago
നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം.
-
NEWS6 days ago
ഐ.പിഎസുകാർ സഞ്ചരിച്ചിരുന്ന വാഹനം അപടകടത്തിൽപ്പെട്ടു
-
CRIME6 days ago
ഓൺലൈൻ വഴി വില കൂടിയ വാച്ച് വാങ്ങിയ ശേഷം കേടാണെന്ന് പറഞ്ഞ് പണം തട്ടുന്ന കേസിൽ യുവാവ് അറസ്റ്റിൽ
-
CRIME6 days ago
ലോറി ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
-
NEWS6 days ago
മൂന്ന് മാസം മുൻപ് കോൺഗ്രീറ്റു ചെയ്ത കോതമംഗലം – പോത്താനിക്കാട് കുത്തി പൊളിച്ച് വാട്ടർ അതോറിറ്റിയുടെ വിനോദം
-
NEWS2 days ago
ആലുവ – കോതമംഗലം നാല് വരിപ്പാത: റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി.
-
NEWS3 days ago
നെല്ലിക്കുഴി പഞ്ചായത്തില്‍ സെക്രട്ടറിയും വാര്‍ഡ് മെമ്പറും തമ്മില്‍ അസഭ്യവര്‍ഷം