പോത്താനിക്കാട്: പുളിന്താനത്ത് പ്രവര്‍ത്തിക്കുന്ന തോണിപ്പാട്ട് ട്രേഡേഴ്‌സ് എന്ന സ്ഥാപനം കുത്തിത്തുറന്ന് മോഷണം. പതിനാലായിരത്തോളം രൂപ കവര്‍ന്നു. കഴിഞ്ഞദിവസം രാത്രി 2.30 ഓടെയാണ് സംഭവം. ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് മേശയില്‍ സൂക്ഷിച്ചിരുന്ന പണം കവരുകയായിരുന്നു. പോത്താനിക്കാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാവെന്ന് സംശയിക്കുന്നയാളുടെ രൂപം സമീപത്തുള്ള സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം വ്യാപകമാക്കി.
