Connect with us

Hi, what are you looking for?

AUTOMOBILE

“BOND, Bus on Demand” ; നോൺ സ്റ്റോപ്പ് സർവ്വീസുകൾ കോതമംഗലം ഡിപ്പോയിൽ നിന്ന് ആരംഭിക്കുന്നു.

കോതമംഗലം: സ്ഥിരമായി യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഉദ്ദേശിച്ച് “BonD” എന്ന പേരിൽ കെഎസ്ആർടിസി നോൺ സ്റ്റോപ്പ് സർവ്വീസുകൾ കോതമംഗലം ഡിപ്പോയിലും ആരംഭിക്കുന്നു. ആദ്യഘട്ടത്തിൽ താഴെ പറയുന്ന റൂട്ടുകളിൽ ആണ് ബോണ്ട് സർവീസുകൾ ആരംഭിക്കുന്നത് .

1) കോതമംഗലം – മൂവാറ്റുപുഴ – കോട്ടയo

2) കോതമംഗലം – കാക്കനാട്

ഇതിനുള്ള രജിസ്ട്രേഷൻ കോതമംഗലം ഡിപ്പോയിൽ ആരംഭിച്ചിരിക്കുന്നു.

BOND Bus on Demand എന്ന പദ്ധതിയുടെ സവിശേഷതകൾ….

▶️ ഈ സൗകര്യം ഉപയോഗിക്കുന്ന യാത്രക്കാരുടെ ലാസ്റ്റ് മൈൽ കണക്ടിവിറ്റി ഉറപ്പാക്കുന്നതിനായി ഇരുചക്രവാഹനങ്ങൾ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുകളിൽ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സൗകര്യവും ഒരുക്കുന്നതാണ്.

▶️ യാത്രക്കാർക്ക് സീറ്റുകൾ ഉറപ്പായിരിക്കും.

▶️ അവരവരുടെ ഓഫീസിന് മുന്നിൽ ബസ്സുകൾ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നതാണ്.

▶️ ഈ സർവീസുകളിൽ 5, 10, 20, 25 ദിവസങ്ങളിലേക്കുള്ള പണം മുൻകൂറായി അടച്ച് യാത്രക്കുള്ള “BonD” സീസൺ ടിക്കറ്റുകൾ ഡിസ്കൗണ്ടോടു കൂടി കൈപ്പറ്റാവുന്നതാണ്.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് ആകർഷകമായ അധിക ഡിസ്കൗണ്ടുകൾ… വേഗം രജിസ്റ്റർ ചെയ്യൂ… ആനുകൂല്യങ്ങൾ നേടൂ…

ബസ് ഓൺ ഡിമാൻഡ് സർവീസുകളെ സംബന്ധിച്ചു ഉള്ള കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപെടുക.

+919188526745
+919447984511

+919446138698

You May Also Like

NEWS

പെരുമ്പാവൂര്‍: പെരുമ്പാവൂരിൽ ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ ചുറ്റും മതിലിന്റെ ഒരു ഭാഗം പൊളിച്ചു. നവ കേരള സദസ്സിൽ പങ്കെടുക്കുന്ന ആളുകൾക്ക് വഴിയൊരുക്കാനാണ് മതിൽ പൊളിച്ചത് .പ്രധാന വേദിയുടെ അരികിലേക്ക് എത്തുവാൻ സ്കൂൾ...

NEWS

കോതമംഗലം : ഹെലികോപ്ടറിൽ റൂറൽ ഏരിയകളിൽ സുരക്ഷാ പരിശോധന നടത്താൻ പോലീസ് സംഘം കോതമംഗലത്തെത്തി. കോതമംഗലം എം എ കോളേജ് ഗ്രൗണ്ടിൽ എത്തിച്ച ഹെലികോപ്ടറിൽ കയറിയാണ് പോലീസ് സംഘം നിരീക്ഷണം നടതിയത്. കോതമംഗലം...

NEWS

കോതമംഗലം: നിയോജക മണ്ഡലത്തിലെ കുട്ടമ്പുഴ കുടുംബ ആരോഗ്യ കേന്ദ്രം അപ്‌ഗ്രേഡ് ചെയ്യണമെന്ന് മുഖ്യമന്ത്രിയുടെ നവകേരള സദസില്‍ പരാതിപ്പെടുമെന്ന് കിഫ ജില്ലാ കമ്മറ്റി അറിയിച്ചു. 25,000ന് മുകളില്‍ ജനസംഖ്യയുള്ളതും, അതില്‍ തന്നെ 5000ത്തോളം ഗോത്രവര്‍ഗത്തില്‍പ്പെട്ടവരും...

NEWS

കോതമംഗലം: പതിനെട്ടാമത് കോതമംഗലം ബൈബിള്‍ കണ്‍വെന്‍ഷന്‍ ഈ വര്‍ഷം ദിവ്യ കാരുണ്യ കണ്‍വെന്‍ഷന്‍ ആയി നടത്തപ്പെടുന്നു. 7 (വ്യാഴം) മുതല്‍ 10 (ഞായര്‍) വരെയാണ് കണ്‍വെന്‍ഷന്‍. കേരള സഭ നവീകരണത്തിന്റെ ഭാഗമായി കോതമംഗലം...