Connect with us

Hi, what are you looking for?

NEWS

പൂയംകുട്ടി പുഴയില്‍ ചൂണ്ടയിടുന്നതിനിടയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോതമംഗലം: പൂയംകുട്ടി പുഴയില്‍ ചൂണ്ടയിടുന്നതിനിടയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കോതമംഗലം ഫയര്‍ഫോഴ്‌സ് മുങ്ങിയെടുത്തു. കൂവപ്പാറ ഫോറസ്റ്റ് സ്റ്റേഷന് സമീപത്തുനിന്ന് ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ ചൂണ്ടയിട്ടിയിടുന്നതിനിടയില്‍ തിരുവനന്തപുരം സ്വദേശി സനോജി(32)നെ കാണാതെയായകുകയായിരുന്നു. രാത്രി 10 ഓടെ എത്തിയ അഗ്‌നി രക്ഷാ സേന ഇന്ന് പുലര്‍ച്ചെ ഒന്നര വരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇന്ന് രാവിലെ തെരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു. ചൂണ്ടയിട്ടു കൊണ്ടിരുന്നതിന്റെ സമീപത്തു നിന്നു തന്നെയാണ് മൃതദ്ദേഹം ഇന്ന് 12 ഓടെ കണ്ടെത്തിയത്. പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു വരുന്നു. സനോജ് ടാപ്പിംഗ് തൊഴിലാളിയായിരുന്നു.

 



You May Also Like

error: Content is protected !!