Connect with us

Hi, what are you looking for?

ACCIDENT

മൂവാറ്റുപുഴയാറില്‍ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

മൂവാറ്റുപുഴ: മൂവാറ്റുപുഴയാറില്‍ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി.
മൂവാറ്റുപുഴയാറില്‍ ഒഴുക്കില്‍പെട്ട് കാണാതായ പാലക്കാട് ചിറ്റൂര്‍ സ്വദേശി കാമത്ത് ശ്രീമിത്രുവിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ 7.30 ഓടെ കാവുപടിയില്‍ നിന്ന് കണ്ടെത്തിയത്. മൂവാറ്റുപുഴ – തൊടുപുഴ റോഡില്‍ നിര്‍മ്മല ഹോസ്റ്റല്‍ ജംഗ്ഷന് സമീപം പുഴയോര റോഡിലുള്ള കടത്ത് കടവില്‍ നിന്ന് ശനിയാഴ്ച വൈകിട്ട് 4.30ഓടെയാണ് ശ്രീമിത്രുവിനെ കാണാതായത്. സുഹൃത്തുക്കള്‍ക്കൊപ്പം കടവില്‍ കുളിക്കാനിറങ്ങിയ ശ്രീമിത്രു ഒഴുക്കില്‍പെടുകയായിരുന്നു. അക്കരയ്ക്ക് നീന്തുന്നതിനിടെ തളര്‍ന്ന് മുങ്ങിപ്പോവുകയായിരുന്ന ശ്രീമിത്രുവിനെ കൈപിടിച്ച് രക്ഷിക്കാന്‍ കൂട്ടുകാര്‍ ശ്രമിച്ചെങ്കിലും വഴുതിപ്പോകുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും, നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനോടൊപ്പം മൂവാറ്റുപുഴ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചിരുന്നു.

എന്നാല്‍ ഫയര്‍ഫോഴ്‌സിന്റെയും,സ്‌കൂബ സംഘത്തിന്റെയും നേതൃത്വത്തിലുള്ള മണിക്കൂറുകള്‍ നീണ്ട തിരച്ചിലിലും ശ്രീമിത്രുവനെ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ ഇന്നെലെ തെരച്ചില്‍ അവസാനിപ്പിച്ചിരുന്നു. ഇന്ന് നാട്ടുകാരാണ് കടത്ത് കടവില്‍ നിന്ന് മുക്കാല്‍ കിലോമീറ്റര്‍ താഴെയുള്ള കാവുംപടിയിലൂടെ മൃതദേഹം ഒഴുകിവരുന്നത് കണ്ടെത്തിയത്. തുടര്‍ന്ന് പോലീസും ഫയര്‍ ഫോഴസും ചേര്‍ന്ന് മൃതദേഹം കരയ്ക്കെത്തിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട്നല്‍കും. നഗരത്തിലെ സ്വകാര്യ കോളേജിലെ ജര്‍മ്മന്‍ ഭാഷ വിദ്യാര്‍ത്ഥിയാണ് കൃഷ്ണന്‍ – സുസ്മിത ദമ്പതികളുടെ മകന്‍ ശ്രീമിത്രു. ഹോസ്റ്റലിലുള്ള സുഹൃത്തുക്കള്‍ക്കൊപ്പം ശ്രീമിത്രു പുഴയില്‍ കുളിക്കാനെത്തുന്നത് പതിവായിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

കോതമംഗലം : മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിൽ ബയോഇൻഫോർമാറ്റിക്സ്, മലയാളം എന്നി വിഭാഗങ്ങളിൽ അധ്യാപക ഒഴിവുണ്ട്.( മലയാള വിഭാഗത്തിൽ പാർട്ട്‌ ടൈം). കൂടാതെ വർക്ക്‌ സൂപ്പർവൈസർ, പ്ലേസ്മെന്റ്ഓഫീസർ, ലൈബ്രറി അസിസ്റ്റന്റ് എന്നി...

NEWS

കോതമംഗലം : 32 വർഷത്തെ സേവനത്തിന് ശേഷമാണ് കോഴിപ്പിള്ളി സ്കൂളിൽ നിന്നും എച്ച് എം എന്ന നിലയിൽ ഫ്രാൻസിസ് ജെ പുന്നോലിൽ വിരമിക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷമായി കോഴിപ്പിള്ളി സർക്കാർ എൽപി സ്കൂൾ ഹെഡ്മാസ്റ്റർ...

NEWS

കോതമംഗലം : നേര്യമംഗലത്ത് ഇന്നലെ വൈകിട്ട് കാട്ടാന ഇറങ്ങി. കൊച്ചി- ധനുഷ് കോടി ദേശീയപാതയോരത്ത് നേര്യമംഗലം പാലത്തിനും റാണി കല്ല് വളവിനും ഇടയിലാണ് കൂട്ടം തെറ്റിയ ഒറ്റയാൻ റോഡിൽ തങ്ങുന്നത്. ഇതോടെ യാത്രക്കാർ...