കോതമംഗലം: ഭൂതത്താൻകെട്ടിൽ പെരിയാറിലൂടെയുള്ള ബോട്ടിംഗ് ഇന്നുമുതൽ പുനരാരംഭിച്ചു.രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാണ് ബോട്ടിങ് യാത്ര.നേര്യമംഗലം വരെയാണ് സർവീസ് നടത്തുന്നത്. ചെറുതും വലുതുമായ 10 ബോട്ടുകളാണ് ഉള്ളത്. 100, 50,45 42 സീറ്റുകൾ വീതമുള്ള 4 വലിയ ബോട്ടുകളും 10 സീറ്റുകളുള്ള ചെറിയ 5 ബോട്ടുകളും , 8 സീറ്റുള്ള ഒരു ബോട്ടുമാണ് ഇവിടെ സർവീസ് നടത്തുന്നത്. കൂടാതെ ബുക്കിംഗ് സൗകര്യം ലഭ്യമാണ് .ചെറിയ ബോട്ടുകളിൽ ഒരു മണിക്കൂർ യാത്രയ്ക്ക് ഒരാൾക്ക് 200 എന്ന നിരക്കിൽ 10 പേർക്ക് 2000 രൂപയും വലിയ ബോട്ടുകളിൽ 4000 രൂപയുമാണ് സർവീസ് ചാർജ്.ബോട്ടിങ്ങിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു അധ്യക്ഷത വഹിച്ചു.കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ് ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എസ് എം അലിയാർ ,സിജി ആന്റണി ,ലതാ ഷാജി ,ലാലി ജോയി , ബീന റോജോ, മഞ്ജു സാബു ,ബേസിൽ ബേബി ,ഗോപി മുട്ടത്ത് ,ഫാദർ അരുൺ വലിയ താഴത്ത് കീരംപാറ സെന്റ് സെബാസ്റ്റിൻ ചർച്ച് എന്നിവർ പങ്കെടുത്തു. ഭൂതത്താൻകെട്ടിൽ ബോട്ടിംഗ് പുനരാരംഭിക്കുന്നതിനെതിരായി ജല വിഭവ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും അനാവശ്യമായ തർക്കങ്ങൾ ഉന്നയിച്ചിരുന്നു. ഇതേ തുടർന്ന് ആന്റണി ജോൺ എം എൽ എ നടത്തിയ ശക്തമായ ഇടപെടലിനെ തുടർന്നാണ് ജലവിഭവ വകുപ്പ് മന്ത്രി അടിയന്തരമായി ബോട്ടിംഗ് സർവീസ് പുനരാരംഭിക്കുന്നതിന് നിർദേശം നൽകിയത്.
