Connect with us

Hi, what are you looking for?

CHUTTUVATTOM

ഭൂതത്താൻകെട്ടിൽ ബോട്ട് സവാരിയ്ക്ക് തുടക്കമായി

കോതമംഗലം: ഭൂതത്താൻകെട്ടിൽ മുടങ്ങി കിടന്ന പെരിയാറിലൂടെയുള്ള ബോട്ട് സവാരി പുന രാരംഭിച്ചു. ഭൂതത്താൻ കെട്ട് -ഞായപ്പിള്ളി വഴി കുട്ടമ്പഴയ്ക്കും, ഭൂതത്താൻ കെട്ട് -തട്ടേക്കാട് – ഇഞ്ചത്തൊട്ടി വഴി നേര്യമംഗലത്തേക്കുമാണ് യാത്ര. ചെറുതും വലുതുമായ 7 ബോട്ടുകളാണ് സർവീസ് നടത്തുന്നത്.95 സീറ്റിന്റെ ഒരു ബോട്ടും, 45 സീറ്റിന്റെ 1 ബോട്ടും, 42 സീറ്റിന്റെ 1ബോട്ടും,10 സീറ്റിന്റെ 4 ബോട്ടുകൾക്കുമാണ് സർവീസ് നടത്തുന്നത്.

കേരളത്തിലെ തന്നെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ ഭൂതത്താൻകെട്ടിലും സമീപപ്രദേശങ്ങളിലും എത്തുന്ന സഞ്ചാരികൾക്ക് ഏറ്റവും ആകർഷകമായ ഒന്നായിരുന്നു ഇവിടത്തെ ബോട്ടിംഗ്. ഇറിഗേഷൻ ടൂറിസം പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിരുന്നു.ടെൻഡർ നടപടികളും പൂർത്തീകരിച്ചിരുന്നു.ഇതിന്റെ തുടർച്ചയിൽ കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടാണ് ഡിസംബർ രണ്ടാം വാരത്തിൽ പുനരാരംഭിക്കേണ്ട ബോട്ടിംഗ് പുനരാരംഭിക്കുവാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നത്. സർക്കാർ തലത്തിൽ ആന്റണി ജോൺ എം എൽ എ നടത്തിയ നിരന്തരമായ ഇടപെടലിനെ തുടർന്നാണ് പ്രശ്നങ്ങൾ ഇപ്പോൾ പരിഹരിച്ച് ബോട്ടിംഗ് ആരംഭിക്കാനുള്ള അനുകൂല സാഹചര്യം ഉണ്ടായിട്ടുള്ളത്. രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാണ് യാത്ര. ബോട്ടിങ്ങ് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു .
പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി ജോർജ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജെസ്സി സാജു, കീരമ്പാറ പഞ്ചായത്ത് പ്രസിഡന്റ്‌ റീന ജോഷി,ജില്ലാ പഞ്ചായത്ത് അംഗം ജോമി തെക്കേക്കര, കീരമ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബിനോയ്‌ സി പുല്ലൻ,പിണ്ടിമന പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ലത ഷാജി,കീരമ്പാറ സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, ചേലാട് ബസ് അനിയാ പള്ളി വികാരി ഫാ വർഗീസ് പുതുമനക്കൂടി,ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ റാണിക്കുട്ടി ജോർജ്, പഞ്ചായത്ത് മെമ്പർമാർ , പെരിയാർ വാലി ഉദ്യോഗസ്ഥർ, ബോട്ട് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ, സ്റ്റാഫ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

You May Also Like

CHUTTUVATTOM

കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 2026-27 വർഷത്തെ വാർഷിക ബഡ്ജറ്റ് അവതരണം നടന്നു. ആകെ അൻപത്തി അഞ്ച് കോടി രൂപ വരവും അൻപത്തി നാലര കോടി ചെലവും വരുന്ന മിച്ച ബഡ്‌ജറ്റ് ആണ്...

CHUTTUVATTOM

കോതമംഗലം : കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ തൃക്കാരിയൂർ മഹാദേവക്ഷേത്ര തിരുവുത്സവം ഗ്രീൻ പ്രോട്ടോകോൾ പാലിച്ചു നടത്താൻ തീരുമാനം. ഉത്സവത്തിന്റെ മുന്നൊരുക്കങ്ങൾ ആന്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ തൃക്കാരിയൂർ ദേവസ്വം...

CHUTTUVATTOM

കോതമംഗലം: അടിവാട്-കുത്തുകുഴി പൊതുമരാമത്ത് റോഡില്‍ മാരമംഗലത്ത് കലുങ്ക് ഇടിഞ്ഞ് അപകടാവസ്ഥയില്‍. പെരിയാര്‍വാലി ചെറിയ കനാല്‍ കുറുകെ കടക്കുന്നതിനായുള്ള കലുങ്കിന്റെ സംരക്ഷണഭിത്തി തകര്‍ന്ന നിലയിലും അടിഭാഗത്ത് കോണ്‍ക്രീറ്റ് പൊളിഞ്ഞു കമ്പികള്‍ പുറത്തേക്കു തള്ളിയ അവസ്ഥയിലുമാണ്....

NEWS

കോതമംഗലം :”കുടിയൊഴിപ്പിക്കാൻ വരുന്ന സ്‌ക്വാഡുകരെ പേടിച്ച്, അടുപ്പത്ത് വെച്ച കഞ്ഞി വാങ്ങി തലയിൽ ചുമന്ന്, ആ ചൂട് പോലും വകവെക്കാതെ കാടിനുള്ളിലേക്ക് ഓടി ഒളിച്ച കാലമുണ്ടായിരുന്നു ഞങ്ങൾക്ക്. അവിടെ നിന്ന് സ്വന്തം മണ്ണാണെന്ന...

CHUTTUVATTOM

കോതമംഗലം :ദമ്പതികളുടെ ശരീരത്തിൽ ആസിഡൊഴിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ. കുട്ടമ്പുഴ മാമലക്കണ്ടം പാണ്ടാലിൽ എൽദോസ്(48)നെയാണ് കുട്ടമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. മാമലക്കണ്ടം സ്വദേശി എൽദോസിനും ഭാര്യക്കുമാണ് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റത്. പ്രതി...

CHUTTUVATTOM

കോതമംഗലം: കേരളത്തിൽ കഴിഞ്ഞ പത്ത് വർഷം കൊണ്ട് 456689 കുടുംങ്ങൾ ഭൂമിയുടെ അവകാശികളായി മാറിയെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ. കുട്ടമ്പുഴ ടൗൺ ഹാളിൽ സംഘടിപ്പിച്ച കോതമംഗലം താലൂക്കിലെ പട്ടയ വിതരണം...

CHUTTUVATTOM

കോതമംഗലം :കഴിഞ്ഞ 10 വർഷത്തിൽ കോതമംഗലത്ത് സാധ്യമായത് വികസന വിപ്ലവമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. കോതമംഗലത്തെ അയ്യങ്കാവ് ഗവ. ഹൈസ്ക്കൂളിൽ സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി...

CHUTTUVATTOM

കോതമംഗലം: 7 കോടി രൂപ ചിലവഴിച്ച് ആധുനിക നിലവാരത്തിൽ നവീകരിച്ച ഊന്നുകൽ-വെങ്ങല്ലൂർ റോഡ് നാടിന് സമർപ്പിച്ചു. ഉദ്ഘാടനം വ്യവസായം, നിയമം, വാണിജ്യം,കയർ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു .ആന്റണി ജോൺ എം...

CHUTTUVATTOM

കോതമംഗലം : 5 കോടി രൂപ ചിലവഴിച്ച് ആധുനിക നിലവാരത്തിൽ നവീകരിച്ച കോതമംഗലം – അടിവാട് റോഡിന്റെയും അടിവാട് ടൗണിലെ ഡ്രൈനേജ് നിർമ്മാണ പൂർത്തീകരണത്തിന്റെയും ഉദ്ഘാടനം വ്യവസായം, നിയമം, വാണിജ്യം,കയർ വകുപ്പ് മന്ത്രി...

CHUTTUVATTOM

കോതമംഗലം : 5 കോടി രൂപ വിനിയോഗിച്ച് ആധുനിക നിലവാരത്തിൽ നവീകരിച്ച കോതമംഗലം വാരപ്പെട്ടി – അഞ്ചൽ പ്പെട്ടി റോഡ് നാടിന് സമർപ്പിച്ചു വ്യവസായം, നിയമം, വാണിജ്യം, കയർ വകുപ്പ് മന്ത്രി പി...

CHUTTUVATTOM

കോതമംഗലം: ഭൂതത്താൻകെട്ട് ഡാമിനു സമീപത്തു നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി.ഭൂതത്താൻകെട്ട് വിനോദസഞ്ചാര കേന്ദ്രത്തിലെ വാച്ച് ടവറിനു സമീപത്തുകൂടി നടന്നു വരികയായിരുന്ന വിനോദസഞ്ചാരികളുടെ മുന്നിലേക്കാണ് രാജവെമ്പാല ആദ്യം ഇഴഞ്ഞെത്തിയത്. തുടർന്ന് അധികൃതർ പാമ്പുപിടുത്ത വിദഗ്ദ്ധൻ...

CHUTTUVATTOM

കോതമംഗലം : 1.76 കോടി രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച വാരപ്പെട്ടി കുടുംബാരോഗ്യകേന്ദ്രത്തിന്റെ ഐസൊലേഷൻ സെന്ററിന്റെ ഉദ്‌ഘാടനം വ്യവസായം, നിയമം, വാണിജ്യം, കയർ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു .ആന്റണി ജോൺ...

error: Content is protected !!