പല്ലാരിമംഗലം : പല്ലാരിമംഗലം പഞ്ചായത്ത് രണ്ടാം വാർഡിലെ താമസക്കാരനും പല്ലാരിമംഗലം വൊക്കേഷണൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയുമായ അഹമ്മദ് സഫാന് ഇനി ഓൺലൈനിൽ പഠിക്കാം. ഓൺലൈൻ പഠനത്തിന് സഫാന് സൗകര്യമില്ലെന്ന് സ്കൂളിലെ സീനിയർ അസിസ്റ്റന്റ് മനോ ശാന്തി ടീച്ചർ അറിയിച്ചതിനെ തുടർന്ന് ബ്ലോക് പഞ്ചായത്തംഗം ഒ ഇ അബ്ബാസ് ടെലിവിഷനും, ഡിഷ് കണക്ഷനുമായി സഫാന്റെ വീട്ടിലെത്തുകയായിരുന്നു. സി പി ഐ എം പല്ലാരിമംഗലം ലോക്കൽ കമ്മിറ്റി അംഗം ടി പി എ ലത്തീഫ്, കെ എം മക്കാർ എന്നിവരും ബ്ലോക് പഞ്ചായത്തംഗത്തോടൊപ്പമുണ്ടായിരുന്നു.
