കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നല്‍കുന്ന ജാതി തൈകളുടെ ബ്ലോക്ക് തല വിതരണ ഉദ്ഘാടനം പ്രസിഡന്റ് പി.എ.എം ബഷീര്‍ നിര്‍വ്വഹിച്ചു. അത്യുല്‍ പാദന ശേഷിയുള്ള കേരളശ്രീ ഇനത്തില്‍ പെട്ട 1500 ബഡ് തൈകളാണ് മുന്‍ കൂട്ടി അപേക്ഷിച്ചിട്ടുള്ള കര്‍ഷകര്‍ക്ക് വിതരണത്തിനായി എത്തിച്ചിരിക്കുന്നത്. വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ജോമി തെക്കേക്കര അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രിയ മോള്‍ തോമസ് പദ്ധതി വിശദീകരിച്ചു.ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ സാലി ഐപ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആനിസ് ഫ്രാന്‍സിസ്, നിസമോള്‍ ഇസ്മായില്‍, റ്റി.കെ കുഞ്ഞുമോന്‍, ലിസി ജോസഫ്, ബിഡിഒ ഡോ.എസ് അനുപം എന്നിവര്‍ പങ്കെടുത്തു.
