കോതമംഗലം : കമ്മ്യുണിസ്റ്റ് പാർട്ടികൾക്ക് ഇന്ത്യൻ പാർലമെന്റിൽ യാതൊരു പ്രസക്തിയുമില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണൻ പറഞ്ഞു.ഇടുക്കി പാർലമെന്റ് മണ്ഡലം എൻ ഡി എ സ്ഥാനാർഥി സംഗീത വിശ്വനാഥന്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ കോതമംഗലത്ത് തങ്കളം റൊട്ടറി ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
സി പി എം മത്സരിക്കുന്നത് ചിഹ്നം നിലനിർത്താൻ വേണ്ടിയാണ്. ഒരു കാലത്ത് പാർലമെന്റിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം ഉണ്ടായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഔദ്യോഗിക പ്രതിപക്ഷമാകാൻ വേണ്ട പത്തു ശതമാനം സീറ്റുകൾ പോലും നേടാനായില്ല.
ആയുഷ്മാൻ ഭാരത് , ജലജീവൻ മിഷൻ, കിസാൻ സമ്മാൻ നിധി തുടങ്ങി നിരവധി ജനകീയ പദ്ധതികൾ ഭാരതത്തിലെ പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടി മോദി സർക്കാർ സംഭാവന ചെയ്തുവെന്നും പറഞ്ഞു.
എൻ ഡി എ ഇടുക്കി ജില്ല കൺവീനർ പി. പി സജീവ് അധ്യക്ഷത വഹിച്ചു.
സ്ഥാനാർഥി സംഗീത വിശ്വനാഥൻ, കവളങ്ങാട് മണ്ഡലം പ്രസിഡന്റ് സൂരജ് ജോൺ മലയിൽ, .ബിജെപി ജില്ല വൈസ് പ്രസിഡന്റ് ഇ റ്റി നടരാജൻ, എൻ ഡി എ നേതാക്കളായ പത്മകൃഷ്ണൻ , എം എൻ ഗംഗാധരൻ, എം പി തിലകൻ, അജി നാരായണൻ,ചന്ദ്ര ബോസ് മുട്ടത്തുകുടി ,ഉണ്ണികൃഷ്ണൻ മാങ്ങോട്, മുൻ എം എൽ എ മാത്യു സ്റ്റീഫൻ,
കെ പി മാത്തുക്കുട്ടി എന്നിവർ പ്രസംഗിച്ചു. തുടർന്ന് റോഡ് ഷോയും നഗരത്തിൽ നടന്നു.
