കോതമംഗലം: കോതമംഗലം രൂപതാ ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ബിഷപ്പ് എമിറിറ്റസ് മാർ ജോർജ് പുന്നക്കോട്ടിൽ എന്നിവരെ കോതമംഗലം സഭാ ആസ്ഥാനത്തെത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സന്ദർശിച്ചു.
മുനമ്പം വഖഫ് ഭൂമി വിഷയം, വന്യജീവി ആക്രമണം, പഴയ മൂന്നാർ രാജപാത തുടങ്ങിയ ആനുകാലിക വിഷയങ്ങളെ കുറിച്ച് അഭിവന്ദ്യ പിതാക്കന്മാർ തങ്ങളുടെ ആശങ്കകൾ രാജീവ് ചന്ദ്രശേഖറുമായി പങ്കുവച്ചു.
ബിജെപി എറണാകുളം ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് പി. പി. സജീവ്, സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ്, ജില്ലാ പ്രഭാരി ഷോൺ ജോർജ്ജ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ അരുൺ പി. മോഹനൻ, അഡ്വ. സൂരജ് ജോൺ മലയിൽ തുടങ്ങിയ പങ്കെടുത്തു.
