കോതമംഗലം : വിഷു കൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി മാതൃകയായ 4 വയസ്സുകാരൻ ജഗൻ ആസാദ് തന്റെ പിറന്നാൾ ദിനത്തിൽ താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകി. തനിക്ക് കിട്ടിയ വിഷു കൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കിയും, തൻ്റെ ജന്മദിനത്തിന് കോതമംഗലം താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിളമ്പിയും മാതൃകയാവുകയാണ് തൃക്കാരിയൂർ കണ്ടംബ്ലായിൽ വീട്ടിൽ കെ പി ജയകുമാറിൻ്റെ മകൻ 4 വയസ്സുകാരൻ ജഗൻ ആസാദ്. ആന്റണി ജോൺ എം എൽ എ,ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡൻ്റ് എസ് സതീഷ്,സി പി എം തൃക്കാരിയൂർ ലോക്കൽ സെക്രട്ടറി ചന്ദ്രബോസ്,പിതാവ് കെ പി ജയകമാർ,സുഹൃത്തായ ശ്രീജിത് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു താലൂക്ക് ആശുപത്രിയിൽ ഭക്ഷണം നല്കിയത്.
