പെരുമ്പാവൂര്‍: കൊല്ലത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പെരുമ്പാവൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. കണ്ടന്തറ ജുമാ മസ്ജിദിന് സമീപം കാരോളി ഇസ്മായിലിന്റെ മകന്‍ സുഹൈല്‍ (ഷാലു-30) ആണ് മരിച്ചത്. ഞായര്‍ വൈകിട്ട് 6.30 കൊല്ലം ടികഐം കോളജ് കാരിക്കോട് സുപ്രീമിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടം. ഉടന്‍ സുഹൈലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കൊല്ലത്ത് പ്ലൈവുഡ് കമ്പനി നടത്തിവരികയായിരുന്നു. കബറടക്കം നടത്തി. മാതാവ്: ലൈല. ഭാര്യ: ഫാഹിസ. മകന്‍: ഹസാന്‍.
