കോതമംഗലം – കീരംപാറ പഞ്ചായത്ത് പുന്നേക്കാട് സ്വകാര്യ വ്യക്തിയുടെ വീടിനു സമീപത്തു നിന്ന് കൂറ്റൻ മൂർഖൻ പാമ്പിനെ പിടികൂടി. വീടിനു സമീപം എത്തിയ പാമ്പിനെ കണ്ട പൂച്ച ശബ്ദമുണ്ടാക്കിയപ്പോഴാണ് വീട്ടുകാർ പാമ്പിനെ കണ്ടത്. വിട്ടുകാരെ കണ്ട പാമ്പ് മാളത്തിൽ ഒളിച്ചു. മൺ പൊത്ത് കിളച്ച് മാറ്റിയാണ് പാമ്പിനെ പിടികൂടിയത്. പുന്നേക്കാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസറുട നിർദ്ദേശപ്രകാരം ആവോലിച്ചാലിൽ നിന്ന് പാമ്പുപിടുത്ത വിദഗ്ദ്ധൻ C K വർഗ്ഗീസ് എത്തി പാമ്പിനെ പിടികൂടി വന പാലകർക്ക് കൈമാറി.
