Connect with us

Hi, what are you looking for?

NEWS

ഭൂതത്താൻകെട്ട് മിനി ജല വൈദ്യുത പദ്ധതി: തുടർ നടപടികളുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയതായി മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയിൽ

കോതമംഗലം : ഭൂതത്താൻകെട്ട് മിനി ജല വൈദ്യുത പദ്ധതിയുടെ തുടർനടപടികളുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയതായി മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു.ആന്റണി ജോൺ എം എൽ എ യുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത് .ചൈനീസ് സാങ്കേതിക വിദ്യയായിട്ടുള്ള ബൾബ് ടൈപ്പ് ടർബൈൻ പ്രകാരം കേരളത്തിലാദ്യമായി നിർമ്മിക്കുന്ന പദ്ധതികൂടിയായ ഭൂതത്താൻകെട്ട് മിനി ജല വൈദ്യുത പദ്ധതിയുടെ പൂർത്തീകരണം അനന്തമായി നീണ്ടുപോകുന്ന കാര്യം എം എൽ എ സഭയിൽ ശ്രദ്ധയിൽപ്പെടുത്തി. സാങ്കേതിക തടസങ്ങളും ശേഷിക്കുന്ന പ്രവർത്തികളും വേഗത്തിൽ പൂർത്തീകരിച്ച് പദ്ധതി അടിയന്തിരമായികമ്മിഷൻ ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്ന് എം എൽ എ ആവിശ്യപ്പെട്ടു.പദ്ധതിയുടെ ഇലക്ട്രോ മെക്കാനിക്കല്‍ പ്രവൃത്തികള്‍ 86.61% പൂര്‍ത്തീകരിച്ചു. ചൈനയില്‍ നിന്നും സാമഗ്രികള്‍ ഇറക്കുമതി ചെയ്യുന്നതിനായി കെ.എസ്‌.ഇ.ബി ലിമിറ്റഡ്‌,M/s sri saravana Engineering Bhavani Private Ltd, M/s hunan Zhaoyang Generating Equipment Co. Ltd, China എന്നിവര്‍ ചേര്‍ന്ന്‌ ത്രികക്ഷി കരാറില്‍ ഒപ്പിട്ടു. പേയ്മെന്റ്‌ നടത്തുന്നതിന്‌ കെ.എസ്‌.ഇ.ബി ലിമിറ്റഡ്‌ letter of open ചെയ്യേണ്ടതുണ്ട്‌. ഇതുമായി ബന്ധപ്പെട്ടും അനുബന്ധ നടപടികള്‍ സംബന്ധിച്ചും അഡ്വക്കേറ്റ്‌ ജനറലിന്റെ നിയമോപദേശം തേടിയതായും മന്ത്രി അറിയിച്ചു .ഭൂതത്താന്‍കെട്ട്‌ ചെറുകിട ജലവൈദ്യുത പദ്ധതി (24 MW /83.50 Mu ) യുടെ 99.70% സിവില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്‌. ബാക്കിയുള്ള സിവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ ഇലക്ട്രോ മെക്കാനിക്കല്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക്‌ മാത്രമേ ചെയ്യുവാന്‍ സാധിക്കുകയുള്ളൂ. ചൈനയില്‍ നിന്നും ബാക്കി യന്ത്രഭാഗങ്ങള്‍ ലഭ്യമാക്കാനുള്ള അനുമതി ലഭിച്ച്‌ 9 മാസത്തിനകം പൂര്‍ത്തീകരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി നിയമസഭയിൽ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...