Connect with us

Hi, what are you looking for?

NEWS

ഭൂതത്താൻകെട്ട് ഡാമിൽ വെള്ളം പിടിച്ചു

കോതമംഗലം: ഭൂതത്താൻകെട്ട് ഡാമിൽ വെള്ളം പിടിച്ചു.ക്യാച്ച്മെൻറ് ഏരിയയിൽ നിരവധി കർഷകരുടെ നെൽകൃഷി വെള്ളത്തിനടിയിലായി നാശത്തിൻ്റെ വക്കിൽ. പെരിയാര്‍വാലിയുടെ ക്യാച്ച്‌മെന്റ് ഏരിയയിലെ ഏക്കര്‍കണക്കിന് പ്രദേശത്തെ നെല്‍കൃഷിയാണ് വെള്ളത്തിലായിരിക്കുന്നത്.ഭൂതത്താന്‍കെട്ട് ഡാം തുറന്ന് പെരിയാറില്‍ ജലനിരപ്പ് കുറച്ചതിനേതുടര്‍ന്ന് വെള്ളമിറങ്ങിയ ഇടങ്ങളിലാണ് കൃഷിയിറക്കിയിട്ടുള്ളത്.എല്ലാവര്‍ഷവും ഇങ്ങനെ കൃഷി ചെയ്യാറുണ്ട്.ജൂണ്‍ മാസത്തില്‍ വെള്ളമിറക്കിയാല്‍ നവംബര്‍,ഡിസംബര്‍ മാസങ്ങളിലാണ് സാധാരണ വീണ്ടും വെള്ളം പിടിക്കുന്നത്.ഈ കാലയളവിനുള്ളില്‍ കൃഷിയിറക്കി വിളവെടുപ്പ് നടത്തുകയാണ് ചെയ്യുന്നത്.ഇതേ രീതിയില്‍ ഇത്തവണയും കൃഷിയിറക്കിയ കർഷകർക്ക് പെരിയാര്‍വാലിയുടെ അപ്രതീക്ഷിത നടപടി തിരിച്ചടിയായി.കഴിഞ്ഞദിവസം ഡാം അടച്ച് പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്തിയതോടെ കീരംപാറ പഞ്ചായത്തിലെ പാലമറ്റം, ചീക്കോട് തുടങ്ങിയ പ്രദേശങ്ങളല്ലാം കൃഷിയിറക്കിയ സ്ഥലങ്ങളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്. ദിവസങ്ങളോളം ഇങ്ങനെ കിടന്നാല്‍ കൃഷി അപ്പാടെ നശിക്കും.മൂന്നാഴ്ചയോളം പ്രായമായ കൃഷിയാണിത്.പതിനായിരക്കണക്കിന് രൂപയാണ് ഓരോ കര്‍ഷകനും നഷ്ടമാകുന്നത്.പെരിയാര്‍വാലിയുടെയോ മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളുടേയോ അനുമതിയില്ലാതെയാണ് ക്യാച്ച്‌മെന്റ് ഏരിയയിലെ കൃഷി.അനധികൃതമെന്ന് പറയാനുമാകില്ല.ഒരു കീഴ് വഴക്കമായി പതിറ്റാണ്ടുകളായി തുടരുന്നതാണിത്.വരുമാനവും വീട്ടാവശ്യത്തിനുള്ള അരിയും ഈ കൃഷിയിലൂടെ സമ്പാദിക്കാന്‍ നിരവധിപേര്‍ക്ക് കഴിയുന്നു എന്നതാണ് പ്രത്യേകത.പെരിയാര്‍വാലി ഏറ്റെടുക്കുന്നതിന് മുമ്പ് വിസ്തൃതമായ നെല്‍പ്പാടമായിരുന്ന പ്രദേശങ്ങളാണ് ഹൃസ്വകാലത്തേക്ക് കൃഷിയിടമായി പരിണമിക്കുന്നത്.അനുമതി നല്‍കിയിട്ടില്ലാത്തതിനാല്‍ കൃഷിനാശം സംബന്ധിച്ചുള്ള പരാതി ഉദ്യോഗസ്ഥര്‍ നിഷ്‌കരുണം തള്ളികളയുകയാണ്. ഭൂതത്താന്‍കെട്ടിൽ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള തടാകത്തില്‍ വെള്ളംനിറക്കാനാണ് ഡാമിന്റെ ഷട്ടര്‍ വീണ്ടും അടച്ചതെന്നാണ് വിവരം.ഏതാനും ദിവസം മുമ്പ് ചെക്ക്ഡാം തുറന്ന് തടാകം വറ്റിച്ചിരുന്നു.ഏറെ പ്രതീക്ഷയോടെ കൃഷിയിറക്കിയ കര്‍ഷകര്‍ സങ്കടത്തിലാണ്.ഇത്രയും ദിവസത്തെ കഠിനാദ്ധ്വാനം വെള്ളത്തിലാകുന്നത് നോക്കിനില്‍ക്കാനെ കർഷകർക്ക് കഴിയുന്നുള്ളു. കൂടുതൽ ദിവസങ്ങൾ വെള്ളം പിടിക്കാതെ ഡാം തുറന്ന് കൃഷിയിടങ്ങള്‍ സംരക്ഷിക്കാന്‍ നടപടിയെടുക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

You May Also Like

NEWS

പെരുമ്പാവൂർ: ചുരയ്ക്ക കൃഷിയുടെ മറവിൽ കഞ്ചാവ് ചെടി കൃഷി ചെയ്തയാള്‍ എക്സൈസ് പിടിയിൽ. അസം സ്വദേശി ഹറുൾ റെഷിദ് ആണ് പിടിയിലായത്. കുറ്റിപാടം ജംഗ്ഷനിൽ ബാർബർ ഷോപ്പ് നടത്തിയിരുന്ന ഇയാൾ, ചുരയ്ക്ക കൃഷി...

NEWS

കോതമംഗലം: കോട്ടപ്പടിയിൽ കിണറ്റിൽ വീണ കാട്ടുകൊമ്പൻ പുല്ലുവഴിച്ചാലിൽ കൃഷിയിടത്തിലിറങ്ങി നാശം വരുത്തി. കോട്ടപ്പാറ വനമേഖലയില്‍ നിന്ന് നാലുകിലോമീറ്ററോളം മാറിയുള്ള പ്രദേശമാണ് പുല്ലുവഴിച്ചാല്‍.ഇവിടെയുള്ള കൃഷിയിടങ്ങളില്‍ ഇന്നലെ (വെള്ളിയാഴ്ച) പുലര്‍ച്ചെയാണ് ഒറ്റയാന്‍ എത്തിയത്്.ഒരാഴ്ച മുമ്പ് പ്ലാച്ചേരിയില്‍...

NEWS

കോതമംഗലം: നാഗഞ്ചേരി സെന്റ് ജോര്ജ് യാക്കോബായ പളളിയുടെയുടെയും ഓഫീസിൻ്റെയും പൂട്ട് തകർത്ത് മോഷ്ടാക്കൾ കവർച്ച നടത്തി. വിവരം ഇന്നലെ (വെള്ളിയാഴ്ച) രാവിലെയാണ് അറിയുന്നത്.പ്യൂണ്‍ പള്ളിയിലെത്തിയപ്പോള്‍ വാതിലുകള്‍ തുറന്നുകിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി...

NEWS

കോതമംഗലം:വാരപ്പെട്ടിയിൽകിണറിൽ വീണു പോയ ആളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി . വരപ്പെട്ടി ഇന്തിരനഗറിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ ഗിരീഷ് (46) എന്നയാളുടെ ദേഹത്തേക്ക് കിണറിലെ വെള്ളം വറ്റിക്കാൻ ഉപയോഗിച്ച മോട്ടർ മുകളിൽ നിന്നും വീണ്...