കോതമംഗലം :ഭൂതത്താൻകെട്ട് മിനി ജല വൈദ്യുത പദ്ധതിയുടെ സാങ്കേതിക തടസ്സങ്ങൾ നീക്കി പ്രസ്തുത പദ്ധതി കമ്മീഷൻ ചെയ്യുന്നതിനായി കോൺട്രാക്ടറും ചൈനീസ് കൺസോർഷ്യം പാർട്ണറുമായുള്ള ചർച്ചകൾ ത്വരിത ഗതിയിൽ നടന്നുവരുന്നതായി മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു. ഭൂതത്താൻകെട്ട് മിനി ജല വൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക തടസങ്ങൾ നീക്കി പദ്ധതിയുടെ ശേഷിക്കുന്ന പ്രവർത്തി വേഗത്തിൽ പൂർത്തീകരിച്ച് പദ്ധതി കമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ആന്റണി ജോൺ എം എൽ എ യുടെ നിയമസഭ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത് .
പ്രസ്തുത പദ്ധതിയുടെ സിവില്‍ നിര്‍മ്മാണ- പ്രവര്‍ത്തികള്‍ 99.7% പൂര്‍ത്തിയായിട്ടുണ്ട്. ബാക്കി പ്രവര്‍ത്തികള്‍ ഇലക്ട്രോ മെക്കാനിക്കല്‍ പ്രവര്‍ത്തികള്‍ക്ക് ശേഷമേ തുടരുവാന്‍ സാധിക്കുകയുള്ളൂ. ഇലക്ട്രോ -മെക്കാനിക്കല്‍ പ്രവൃത്തികള്‍ M/s. Sree Saravana Engineering Bhavani Private Ltd-M/s Hunan Zhaoyang Generating Equipment Co. Ltd കൺസോർഷ്യത്തിന് 18.03.2015 ലെ എഗ്രിമെന്റ് പ്രകാരം നല്‍കുകയും ടി പദ്ധതിയുടെ ഇലക്ട്രോ – മെക്കാനിക്കല്‍ പ്രവൃത്തികള്‍ 86.61% പൂര്‍ത്തീകരിക്കുകയും ചെയ്തു. ചൈനയില്‍ നിന്നും മൂന്നാമത്തെ കണ്‍സൈന്‍മെന്റ് ഇറക്കുമതി ചെയ്യുന്നതിനായി കെ എസ് ഇ ബി എല്‍,
M/s. Sree Saravana Engineering Bhavani Private Ltd., M/s Hunan Zhaoyang Generating Equipment Co. Ltd, China എന്നിവർ ചേര്‍ന്ന് ഒരു ത്രികക്ഷി കരാര്‍ 27.04.2022- ല്‍ ഒപ്പിട്ടു. 22.06.2023- ല്‍ നടന്ന ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനപ്രകാരം കരാറും അനുബന്ധ നടപടികളും സംബന്ധിച്ച നിയമോപദേശം അഡ്വക്കേറ്റ് ജനറല്‍, കേരളയില്‍ നിന്ന് തേടിയിരുന്നു.
09.07.2024 ന് നിയമോപദേശം ലഭ്യമാകുകയും അത് പ്രകാരം പ്രസ്തുത കോണ്‍ട്രാക്ടറുമായി ചര്‍ച്ച നടത്തി മൂന്നാമത്തെ കണ്‍സൈന്‍മെന്റ് ഇറക്കുമതി ചെയ്യുവാനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം. എന്നാല്‍ കോണ്‍ട്രാക്ടര്‍ മൂന്നാമത്തെ കണ്‍സൈന്‍മെന്റ് ഇറക്കുമതി ചെയ്യാത്ത പക്ഷം പ്രസ്തുത കോണ്‍ട്രാക്ടറുടെ റിസ്ക് &കോസ്റ്റില്‍ പുതിയ ടെന്‍ഡര്‍ വിളിച്ച് പൂര്‍ത്തീകരിക്കേണ്ടതാണ്. ടി നിയമോപദേശ പ്രകാരം കോണ്‍ട്രാക്ടറും ചൈനീസ് കണ്‍സോര്‍ഷ്യം പാര്‍ടണറുമായുള്ള ചര്‍ച്ചകള്‍ ത്വരിതഗതിയില്‍ നടന്നു കൊണ്ടിരിക്കുന്നു. ടി പദ്ധതിക്ക് വേണ്ടി Foreign Equipment മൂന്ന് consignment ആയിട്ടാണ് ഇറക്കുമതി ചെയ്യേണ്ടിയിരുന്നത്. ഇതിൽ ഒന്നും രണ്ടും Consignment കളുടെ ഇറക്കുമതി 2017-18 ൽ പൂർത്തീകരിച്ചു. മൂന്നാമത്തെ Consignment ഇറക്കുമതി ചെയ്യുന്നതിനായി കോൺട്രാക്ടറും ചൈനീസ് കൺസോർഷ്യം പാർട്ണറുമായുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നു. സാങ്കേതിക തടസ്സങ്ങൾ നീക്കി പ്രസ്തുത പദ്ധതി കമ്മീഷൻ ചെയ്യുന്നതിനായി കോൺട്രാക്ടറും ചൈനീസ് കൺസോർഷ്യം പാർട്ണറുമായുള്ള ചർച്ചകൾ ത്വരിത ഗതിയിൽ നടന്നുവരുന്നതായി മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു.
