കോതമംഗലം: ഭൂതത്താൻകെട്ടിൽ നിർമ്മിച്ച വയോജന വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം അധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ വയോജന വിശ്രമകേന്ദ്രത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ജെയ്സൺ ദാനിയേൽ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശാന്തമ്മ പയസ്സ്,ജില്ലാ പഞ്ചായത്ത് മെമ്പർ കെ എം പരീത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സണ്ണി വേളൂക്കര,വിൻസൺ ഇല്ലിക്കൽ,എം എൻ ശശി,ബിന്ദു ജയകുമാർ,ജെസി മോൾ ജോസ്,ഷീല കൃഷ്ണൻകുട്ടി,പഞ്ചായത്ത് മെമ്പർ ബിജു പി നായർ തുടങ്ങിയവർ പങ്കെടുത്തു.
